ഗദ്ദാഫി ഒളിവില്‍; കൂടെ നൂറോളം കില്ലര്‍ ബ്യൂട്ടീസും!
Published on 23 August, 2011
ട്രിപ്പോളി: ലിബിയ വിമതര്‍ പിടിച്ചടക്കുമെന്ന് ഉറപ്പായതോടെ രാജ്യം വിട്ട മുഅമര്‍
ഗദ്ദാഫിയുടെ ഒളിത്താവളത്തില്‍ സുരക്ഷയ്ക്ക് നൂറോളം കില്ലര്‍ ബ്യൂട്ടീസ് എന്ന
പെണ്പെടയും. തന്റെ കാവല്സുന്ദരിമാര് അന്യപുരുഷന്മാരുമായി അടുക്കുന്നത്
ഗദ്ദാഫിയ്ക്ക് ഒട്ടും ഇഷ്ടമായിരുന്നില്ല. ഇത്തരത്തില്‍ മറ്റു പുരുഷന്മാരുമായി
പ്രണയത്തിലായതിന്റെ പേരില്‍ ചുരുങ്ങിയത് അഞ്ച് സുന്ദരികളെയെങ്കിലും ഗദ്ദാഫി
വെടിവച്ചു കൊന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ഉറങ്ങുമ്പോള്‍
അദ്ദേഹത്തിന് കൂട്ടായി എട്ട് കില്ലര്‍ ബ്യൂട്ടികളുണ്ടാകുമെന്നും കിടപ്പുമുറിയില്‍
കാവല്‍ നില്ക്കുമ്പോള് കില്ലര്‍ ബ്യൂട്ടികളോട് വിവസ്ത്രരാകാനും ഗദ്ദാഫി
ആവശ്യപ്പെടുമായിരുന്നത്രേ. എല്ലാ കാവല്ക്കാരികളുമായും ലൈംഗിക
ബന്ധത്തിലേര്‍പ്പെടുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ട്.
അതിനിടെ
ഖദ്ദാഫിയുടെ മകന് സൈഫുല്‍ ഇസ്്ലാമിനെ ട്രിപളിയില്‍ അനുയായികളോടൊപ്പം കണ്ടതായി
റിപ്പോര്‍ട്ട്. സൈഫുല്‍ ഇസ്്ലാമിനെ തടവിലാക്കിയെന്നും നീതിന്യായ വ്യവസ്ഥക്ക്
കൈമാറുന്നതു വരെ സുരക്ഷിത താവളത്തില്‍ താമസിപ്പിക്കുമെന്നും വിമതപക്ഷം അറിയിച്ചതായി
നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സൈഫുല്‍ ഇസ്്ലാമിനെ ചൊവ്വാഴ്ച
രാവിലെ ട്രിപളിയില്‍ അനുയായികളോടൊപ്പം കണ്ടതായി ബിബിസി ഉള്‍പ്പെടെയുള്ള
മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല