യു.ഡി.എഫ് സര്‍ക്കാരിന്റെ ഒരു രൂപ അരി പദ്ധതിയ്ക്ക് തുടക്കമായി
Published on 27 August, 2011
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന
പാവപ്പെട്ടവര്‍ക്ക് കിലോയ്ക്ക് ഒരു രൂപ നിരക്കില്‍ അരി നല്കുന്ന
ദാരിദ്ര്യവിമുക്ത കേരളം പദ്ധതിക്ക് തുടക്കമായി.
പ്രതിരോധമന്ത്രി
എ.കെ.ആന്റണിയാണ് ഇതിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സര്‍ക്കാര്‍
പ്രഖ്യാപനങ്ങളോടു ജനങ്ങള്‍ക്കു വിശ്വാസം ഇല്ലാതായിരിക്കുകയാണെന്നും പ്രഖ്യാപനങ്ങള്‍
പലതും ചുവപ്പ് നാടയില്‍ കുരുങ്ങി ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും ആന്റണി
പറഞ്ഞു. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കാന്‍ കൈമടക്ക് കൊടുക്കേണ്ടി
വരുന്നു. ഈ അമര്‍ഷമാണു ജനങ്ങള്‍ പല രീതിയില്‍ പ്രകടമാക്കുന്നതെന്നും ആന്റണി
പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല