വള്ളോംകുന്നേല്‍ ജോയി നിര്യാതനായി

Published on 17 January, 2012
വള്ളോംകുന്നേല്‍ ജോയി  നിര്യാതനായി
ന്യൂയോര്‍ക്ക്‌: ഉഴവൂര്‍ ഇടവക വള്ളോംകുന്നേല്‍ മത്തായിയുടേയും പരേതയായ ഏലിയാമ്മയുടേയും മകനും, ന്യൂയോര്‍ക്കില്‍ താമസക്കാരനുമായ വള്ളോംകുന്നേല്‍ ജോയി (59) നിര്യാതനായി.

ജനുവരി 19-ന്‌ വ്യാഴാഴ്‌ച വൈകിട്ട്‌ 6 മണി മുതല്‍ 9 മണി വരെ എഫ്‌ റുജീറോ ആന്‍ഡ്‌ സണ്‍സ്‌ ഫ്യൂണറല്‍ ഹോമില്‍ വെച്ചും (732 Yonkers Ave, Yonkers, NY 10704) 20-ന്‌ വെള്ളിയാഴ്‌ച വൈകിട്ട്‌ 6 മണി മുതല്‍ 9 മണിവരെ റോക്ക്‌ലാന്റ്‌ ക്‌നാനായ കമ്യൂണിറ്റി സെന്ററില്‍ വെച്ചും (270 Willow Grove Rd, Stony point, NY 10980) പൊതുദര്‍ശനം നടത്തപ്പെടും.

ജനുവരി 21-ന്‌ ശനിയാഴ്‌ച രാവിലെ 9.15-ന്‌ സെന്റ്‌ ബര്‍ണ്ണബാസ്‌ കാത്തലിക്‌ ചര്‍ച്ചില്‍ (409 East 241 st St. Bronx, NY 10470) സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന്‌ സംസ്‌കാരം നടത്തുന്നതുമാണ്‌.

ഭാര്യ: സൂസന്‍, ഇരവിമംഗലം പീടികയില്‍ കുടുംബാംഗമാണ്‌.

മക്കള്‍: ജൂലിയറ്റ്‌, ജാനറ്റ്‌, ഷാനറ്റ്‌.

സഹോദരങ്ങള്‍: ലീലാമ്മ ജോയി മാലയാറ്റിക്കുഴിയില്‍, നീറിക്കാട്‌ (ന്യൂയോര്‍ക്ക്‌), മേരി സ്റ്റീഫന്‍ മങ്ങാട്‌, കൂടല്ലൂര്‍ (ഷിക്കാഗോ), വിമല അലക്‌സ്‌ ചാമക്കാലായില്‍, കൈപ്പുഴ (ന്യൂയോര്‍ക്ക്‌), സെലീന്‍ ജോയി അരീച്ചിറയില്‍, മേമുറി (ന്യൂയോര്‍ക്ക്‌), പുഷ്‌പ സാബു കൂവക്കാട്ടില്‍, കിടങ്ങൂര്‍ (ന്യൂയോര്‍ക്ക്‌), ജോമോന്‍ (ഹൂസ്റ്റണ്‍).

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മാത്യു (815 355 2039).
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക