ഫാ. തോമസ്‌ മൂര്‍ സിഎംഐ നിര്യാതനായി

Published on 21 May, 2011
ഫാ. തോമസ്‌ മൂര്‍ സിഎംഐ നിര്യാതനായി
ആലപ്പുഴ: സി.എം.ഐ സഭയിലെ പ്രശസ്‌ത വൈദീകന്‍ ഫാ. തോമസ്‌ മൂര്‍ (75) നിര്യാതനായി. യുവജനക്ഷേമത്തെക്കുറിച്ചു റോമിലും ജര്‍മനിയിലും പഠനം നടത്തിയിട്ടുള്ള ഫാ. തോമസ്‌ മൂര്‍ കേരള കത്തോലിക്കാ സഭയില്‍ യുവജനപ്രസ്ഥാനം പടുത്തുയര്‍ത്തുന്നതില്‍ വലിയ പങ്കു വഹിച്ചു. കുട്ടനാടു വികസനത്തെക്കുറിച്ചുള്ള പഠനഗവേഷണങ്ങള്‍ക്കു സാരമായ സംഭാവന നല്‍കിയിട്ടുണ്‌ട്‌.

സഹോദരങ്ങള്‍: പരേതനായ ജോസഫ്‌ (ഡറാഡൂണ്‍), അച്ചാമ്മ തോമസ്‌ (പോളച്ചിറ), എസ്‌. ബേബി (എടത്വാ), പരേതനായ ജോണ്‍ സ്‌കറിയ (കാനഡ), ഡോ. സ്‌കറിയ സക്കറിയ (ചങ്ങനാശേരി), ജയിംസ്‌ സ്‌കറിയ.

സംസ്‌കാരം മേയ്‌ 21 ന്‌(ശനി) ഉച്ചക്ക്‌ രണ്‌ടിന്‌ ചങ്ങനാശേരി ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തില്‍.
ഫാ. തോമസ്‌ മൂര്‍ സിഎംഐ നിര്യാതനായി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക