റവ.പ്രൊഫ. ടി.സി മാത്യു അന്തരിച്ചു

Published on 09 March, 2012
റവ.പ്രൊഫ. ടി.സി മാത്യു അന്തരിച്ചു
ന്യൂയോര്‍ക്ക്‌: ഇന്ത്യാ പെന്തക്കോസ്‌ത്‌ ദൈവസഭയുടെ വിദേശത്തുളള ഏറ്റവും വലിയ റീജിയനായ ഐ.പി.സി ഈസ്റ്റേണ്‍ റീജിയന്‍ പ്രസിഡന്റ്‌ കല്ലിശേരി മുഴുക്കീര്‍ മണലേത്ത്‌ താമരപ്പള്ളില്‍ റവ. പ്രൊഫ. ടി.സി. മാത്യു (71) അന്തരിച്ചു. മെനിഞ്ചൈറ്റിസ്‌ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ ന്യൂജേഴ്‌സി മോറിസ്‌ ടൗണ്‍ മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

എച്ച്‌.എം.ഐ മിനിസ്‌ട്രീസ്‌ അന്തര്‍ദേശീയ പ്രസിഡന്റും കണ്‍വെന്‍ഷന്‍ പ്രാസംഗികനും എഴുത്തുകാരനും, വേദപണ്‌ഡിതനും അധ്യാപകനുമായ പാസ്റ്റര്‍ ടി.സി മാത്യു 1987-ല്‍ ന്യൂജേഴ്‌സിയില്‍ സ്ഥാപിച്ച ഇന്ത്യാ ക്രിസ്‌ത്യന്‍ അസംബ്ലി ദൈവസഭയുടെ സീനിയര്‍ ശുശ്രൂഷകനുമാണ്‌.

ഭാര്യ: പരേതയായ അന്നമ്മ. മക്കള്‍: ജൂലി, ജൂഡി, റവ. ജോഷ്‌ മാത്യു, ഡോ. ജീന്‍, ജൂബി. മരുമക്കള്‍: ഡോ. ഏബ്രഹാം തോമസ്‌, ജോണ്‍ പട്ടാശേരില്‍, ജൂലി, ഡോ. ബിനു കുഞ്ഞുമ്മന്‍, ബിജോയി ഫിലിപ്പ്‌. സഹോദരങ്ങള്‍: പാസ്റ്റര്‍ ടി.സി. കോശി, ടി.സി. ഇട്ടി, ഡോ. ടി.സി. മത്തായി, സൂസന്‍.

അമേരിക്കയിലെ പെന്തക്കോസ്‌തല്‍ ക്രിസ്‌ത്യാനികളുടെ ഇടയില്‍ കാല്‍പതിറ്റാണ്ടുകാലം നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട്‌ തീരാനഷ്‌ടമാണെന്ന്‌ ജനറല്‍ സെക്രട്ടറി ജോസഫ്‌ വില്യംസ്‌ അറിയിച്ചു.

സംസ്‌കാര സമയം തീരുമാനമായില്ല. മാസാച്ചുസെറ്റ്‌സ്‌, കണക്‌ടിക്കട്ട്‌, ന്യൂജേഴ്‌സി, ന്യൂയോര്‍ക്ക്‌, പെന്‍സില്‍വേനിയ, മേരീലാന്റ്‌ എന്നീ സംസ്ഥാനങ്ങളും വാഷിംഗ്‌ടണ്‍ ഡി.സിയും ഉള്‍പ്പടെ ഐ.പി.സി ഈസ്റ്റേണ്‍ റീജിയന്‍ സഭകളില്‍ നിന്നുള്ള സഭാ ശുശ്രൂഷകരും ദൈവമക്കളും സംസ്‌കാരശുശ്രൂഷയില്‍ സംബന്ധിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഐ.പി.സി ഈസ്റ്റേണ്‍ റീജിയന്‍ ജനറല്‍ സെക്രട്ടറി ജോസഫ്‌ വില്യംസ്‌ (845 893 5433).
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക