തോമസ്‌ ചെറിയാന്‍ ഊരോത്ത്‌ നിര്യാതനായി

Published on 06 April, 2012
തോമസ്‌ ചെറിയാന്‍ ഊരോത്ത്‌ നിര്യാതനായി
ഫിലാഡല്‍ഫിയ: ആലുവാ കിഴക്കമ്പലം ഊരോത്ത്‌ പരേതനായ ചെറിയാന്‍ ഉമ്മന്റെയും, ഏലിക്കുട്ടി ചെറിയാന്റെയും മകന്‍ തോമസ്‌ ചെറിയാന്‍ (70) വ്യാഴാഴ്‌ച്ച രാവിലെ ഫിലാഡല്‍ഫിയായിലുള്ള സ്വവസതിയില്‍ നിര്യാതനായി. ഭാര്യ: കോതമംഗലം പൂമലപ്പറമ്പില്‍
മേരിക്കുട്ടി. മക്കള്‍: മിനിമോള്‍, റെനിമോള്‍, ലെനിമോള്‍, ബിനിമോള്‍. മരുമക്കള്‍: ബാബു ആന്റണി അമ്പലത്തിങ്കല്‍, ജോയി ദേവസിക്കുട്ടി കളത്തിങ്കല്‍, ടോം മാത്യു പുതുശേരി, തങ്കച്ചന്‍ ഐസക്ക്‌ നാരകത്തുകുടി.

ഫിലഡല്‍ഫിയ കാര്‍ഡോണ്‍ ഇന്‍ഡസ്റ്റ്രീസിലെ ജീവനക്കാരനായിരുന്ന പരേതന്‍ സീറോമലബാര്‍പള്ളിയിലെ സജീവാംഗമായിരുന്നു. 1994 ല്‍ അമേരിക്കയി ലേക്കു കുടിയേറുന്നതിനു
മുന്‍പ്‌ നാട്ടില്‍ കെ. എസ്‌. ആര്‍. ടി. സി യില്‍ 25 വര്‍ഷം സേവനമനുഷ്ടിച്ചിട്ടുണ്ട്‌

പൊതുദര്‍ശനവും, ശവസംസ്‌കാരശുശ്രൂഷകളും ഫിലഡല്‍ഫിയ സെന്റ്‌ തോമസ്‌ സീറോമലബാര്‍ പള്ളിയില്‍ (608 വെല്‍ഷ്‌ റോഡ്‌) ഏപ്രില്‍ 7 ശനിയാഴ്‌ച്ച. പൊതുദര്‍ശനം രാവിലെ എട്ടര മുതല്‍ ഒമ്പതര വരെയും, 11:00 മുതല്‍ 11:45 വരെയും.

മൃതദേഹസംസ്‌കാരശുശ്രൂഷകള്‍ ശനിയാഴ്‌ച്ച രാവിലെ ഒമ്പതര മണിക്കു സെന്റ്‌ തോമസ്‌ സീറോമലബാര്‍ പള്ളിയില്‍ റവ. ഫാ. ജോണ്‍ മേലേപ്പുറത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആരംഭിക്കും. വിശുദ്ധ കുര്‍ബാനക്കും, സംസ്‌കാരശുശ്രൂഷകള്‍ക്കും ശേഷം
മൃതദേഹം ബൈബറി ഫോറസ്റ്റ്‌ ഹില്‍ സിമിത്തേരിയില്‍ സംസ്‌കരിക്കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക