തങ്കമ്മ ജോര്‍ജ്‌ ഷിക്കാഗോയില്‍ നിര്യാതയായി

Published on 11 April, 2012
തങ്കമ്മ ജോര്‍ജ്‌ ഷിക്കാഗോയില്‍ നിര്യാതയായി
ഷിക്കാഗോ: ചെങ്ങന്നൂര്‍ പേരൂക്കാവില്‍ പരേതനായ റിട്ടയേര്‍ഡ്‌ എക്‌സൈസ്‌ ഓഫീസര്‍ സി.ടി. ജോര്‍ജിന്റെ ഭാര്യ തങ്കമ്മ ജോര്‍ജ്‌ (89) സീമന്ത പുത്രന്‍ വര്‍ഗീസ്‌ ജോര്‍ജിന്റെ ഷിക്കാഗോയിലെ എല്‍മസ്റ്റിലുള്ള ഭവനത്തില്‍ വെച്ച്‌ നിര്യാതയായി. പരേത കേരളാ ഗവണ്‍മെന്റ്‌ സര്‍വീസില്‍ അധ്യാപികയായിരുന്നു. മാവേലിക്കര പോളച്ചിറയ്‌ക്കല്‍ കുടുംബാംഗമാണ്‌.

മക്കള്‍: മണി, ബാവ, ലാലന്‍, മോഹന്‍, ഓമന, മോന്‍സി.

മരുമക്കള്‍: പാസ്റ്റര്‍ കെ.വി കുരുവിള, തോമസ്‌ വര്‍ഗീസ്‌, ലൈസാമ്മ, ലിസ്സി, പരേതനായ ജോണ്‍ തോമസ്‌, പരേതയായ ആനി അലക്‌സ്‌.

സഹോദരങ്ങള്‍: പരേതനായ ഉമ്മന്‍, പി.സി. ചെറിയാന്‍.

ഏപ്രില്‍ 13-ന്‌ ഡെസ്‌പ്ലെയിന്‍സിലുള്ള റിവര്‍വുഡ്‌ ഫ്യൂണറല്‍ ഹോമില്‍ വൈകുന്നേരം 6 മുതല്‍ 8.30 വരെ പൊതുദര്‍ശനത്തിന്‌ വെയ്‌ക്കുകയും, ഏപ്രില്‍ 14-ന്‌ ശുശ്രൂഷകള്‍ക്കുശേഷം സംസ്‌കരിക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: 630 279 5029, 630 960 1849.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക