പാസ്റ്റര്‍ ജോസഫ് വൈദ്യന്‍ നിര്യാതനായി

Published on 13 April, 2012
പാസ്റ്റര്‍ ജോസഫ് വൈദ്യന്‍ നിര്യാതനായി
ഹൂസ്റ്റണ്‍ : കിഴക്കേടത്ത് പാസ്റ്റര്‍ ജോസഫ് വൈദ്യന്‍ (97) ഷിക്കാഗോയില്‍ ഏപ്രില്‍ 11ന് നിര്യാതനായി. രാമപുരം ചോലപ്പള്ളി കിഴക്കേടത്ത് കുടുംബാംഗമാണ്. ഭാര്യ റാണി കൊക്കാവള്ളില്‍ പരേതനായ അന്നമ്മ.

മക്കള്‍ : പാസ്റ്റര്‍ ജോസഫ് ജോസഫ് (ചിക്കാഗോ), പാസ്റ്റര്‍ ജോസഫ് ജോര്‍ജ്, ഗ്രേസി, എല്‍സി, ലില്ലി, വില്‍സണ്‍(ഹൂസ്റ്റണ്‍).

മരുമക്കള്‍ : മേഴ്‌സി, കുഞ്ഞുമോള്‍, ജോണിക്കുട്ടി, രാജു, റോയി, ബോബിമോള്‍.

ആദ്യകാല ഐ.പി.സി. ശുശ്രൂഷകന്മാരില്‍ ഒരാളാണ് പാസ്റ്റര്‍ ജോസഫ് വൈദ്യന്‍. ദീര്‍ഘകാലം ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ ശുശ്രൂഷകനായിരുന്നു അദ്ദേഹം പാമ്പാടി, പുതുപ്പള്ളി സെട്രറുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.

ആയുര്‍വേദ വൈദ്യനായി ജീവിതം ആരംഭിച്ച പാസ്റ്റര്‍ ജോസഫ് പിന്നീട് ദൈവീക ശുശ്രൂഷകനാകുകയായിരുന്നു. ദീര്‍ഘകാലം മക്കളോടൊപ്പം അമേരിക്കയില്‍ വിശ്രമിക്കുകയായിരുന്നു.

ചിക്കോഗോയിലുള്ള കൊളോണിയല്‍ ഫ്യൂണറല്‍ ഹോമില്‍ ഏപ്രില്‍ 15ന് വൈകീട്ട് 5മ ണിയ്ക്ക് പൊതുദര്‍ശനവും, ഏപ്രില്‍ 16ന് രാവിലെ 10 മുതല്‍ ശവസംസ്‌ക്കാര ശുശ്രൂഷയും ഉണ്ടായിരിക്കും.

അഡ്രസ് :
കോളോണിയല്‍ ഫ്യൂണറല്‍ ഹോം,
8025 വെസ്റ്റ് ഗല്‍ഫ് റോഡ്,
നൈയില്‍സ്, ഇല്ലനോയി.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വില്‍സന്‍ 713-826-8011

പാസ്റ്റര്‍ ജോസഫ് വൈദ്യന്‍ നിര്യാതനായി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക