എം.ഒ ഫ്രാന്‍സിസ് (78): ന്യൂജേഴ്‌സി

Published on 06 July, 2021
എം.ഒ ഫ്രാന്‍സിസ് (78): ന്യൂജേഴ്‌സി
ന്യൂജേഴ്‌സി: തൃശൂര്‍ മണലൂര്‍ മാങ്ങന്‍ ഔസേപ്പ് ഫ്രാന്‍സിസ് (78) സ്വവസതിയില്‍ അന്തരിച്ചു. പരേതന്‍റെ ഭാര്യ ഡെയ്‌സി ഫ്രാന്‍സിസ് ചിറയത്ത് മുറ്റിച്ചൂര്‍കാരന്‍ കുടുംബാംഗമാണ്.

സംസ്കാരം ജൂലൈ 9ന് വെള്ളിയാഴ്ച രാവിലെ 10ന് തൃശ്ശൂര്‍ മണലൂര്‍ സെന്‍റ് ഇഗ്‌നേഷ്യസ് കാത്തോലിക്ക ദേവാലയത്തില്‍ കുടുംബ കല്ലറയില്‍ നടത്തപ്പെടും.

മക്കള്‍: രേഖ കുരിയന്‍ (ഇരിങ്ങാലക്കുട), ടോണി മാങ്ങന്‍ (ന്യൂജേഴ്‌സി, യു.എസ്എ.), രാഖി മോഹന്‍ (പാലക്കാട്)

മരുമക്കള്‍: കുരിയന്‍ വെള്ളാനിക്കാരന്‍ ( ഇരിങ്ങാലക്കുട), സ്മിത മാങ്ങന്‍ (ന്യൂ ജേഴ്‌സി, യു.എസ്എ), മോഹന്‍ ജോര്‍ജ് (നെടുംപുള്ളി, പാലക്കാട്).

കൊച്ചുമക്കള്‍: ആന്റണി കുരിയന്‍,ഫ്രാന്‍സിസ് കുരിയന്‍, ആന്‍ജെലിന്‍ മാങ്ങന്‍, ദിയ മാങ്ങന്‍, സോനാ മോഹന്‍ , ഫ്രാങ്കോ മോഹന്‍.

ന്യൂ ജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ പരേതന് വേണ്ടി ഇന്ന് വൈകിട്ട് 7 .00 ന് ഒപ്പീസും കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്.

വിവരങ്ങള്‍ക്ക്: സ്മിത മാങ്ങന്‍ 6465123130
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക