കൂലിയെച്ചൊല്ലി തര്‍ക്കം: ജര്‍മനിയില്‍ ടാക്‌സി ഡ്രൈവര്‍ യാത്രക്കാരിയെ ഡിക്കിയില്‍ പൂട്ടിയിട്ടു

ജോസ്‌ കുമ്പിളുവേലില്‍ Published on 07 September, 2011
കൂലിയെച്ചൊല്ലി തര്‍ക്കം: ജര്‍മനിയില്‍ ടാക്‌സി ഡ്രൈവര്‍ യാത്രക്കാരിയെ ഡിക്കിയില്‍ പൂട്ടിയിട്ടു
ഹാംബുര്‍ഗ്‌: യാത്രാകൂലിയെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന്‌ ടാക്‌സി ഡ്രൈവര്‍ യാത്രക്കാരിയെ ഡിക്കിയില്‍ അടച്ച്‌ പൂട്ടിയിട്ടു. ഇവരെ മര്‍ദിച്ചതായും പരാതിയുണ്‌ട്‌. ജര്‍മനിയിലെ തുറമുഖപട്ടണമായ ഹാംബുര്‍ഗിലാണ്‌ സംഭവം.

അഞ്ചു മണിക്കൂറിനു ശേഷമാണ്‌ അവരെ മോചിപ്പിക്കുന്നത്‌. മുപ്പത്തിരണ്‌ടുകാരിയായ സ്‌ത്രീയാണ്‌ പരാതിക്കാരി. മാനസികമായി കടുത്ത ആഘാതമുണ്‌ടായെന്നും, കൈകാലുകളില്‍ പരിക്കേറ്റിട്ടുണ്‌ടെന്നും പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന്‌ ഡ്രൈവറെ പോലീസ്‌ കസ്റ്റഡിയില്‍ എടുക്കുക മാത്രമല്ല ഇപ്പോള്‍ ജയിലിലുമായി.

വീട്ടിലേക്കു പോകാന്‍ ടാക്‌സി വിളിച്ചതായിരുന്നു അവര്‍. ഡ്രൈവര്‍ വളഞ്ഞ വഴികള്‍ തെരഞ്ഞെടുക്കുന്നത്‌ ചാര്‍ജ്‌ കൂട്ടാനാണോ എന്നു ചോദിച്ചിരുന്നു. ഇതെത്തുടര്‍ന്ന്‌ ഡ്രൈവര്‍ അക്രമം കാട്ടുകയായിരുന്നു എന്നാണു പരാതി.എന്തായാലും ഇത്തരമൊരു സംഭവം ജര്‍മനിയില്‍ ആദ്യത്തേതെന്നു പോലീസ്‌.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക