പടവുപുരക്കല്‍ സാക്ക് സക്കറിയ, 83, ഫ്‌ലോറിഡ

Published on 05 November, 2021
പടവുപുരക്കല്‍ സാക്ക് സക്കറിയ, 83, ഫ്‌ലോറിഡ
ഫ്‌ലോറിഡ: ചേന്നങ്കരി പടവുപുരക്കല്‍ കുടുംബാംഗം സാക്ക് സക്കറിയ, 83, ഒര്‍ലാന്‍ഡോക്കടുത്ത് ഒക്കാലയില്‍ അന്തരിച്ചു. ഒന്‍പതു മക്കളില്‍ ഇളയവനായി ചെന്നൈയിലാണു ജനിച്ചത്. പിതാവ് ഡോ. പി.ടി. സക്കറിയാസ്ചെറുപ്പത്തീലേ അന്തരിച്ചു. തുടര്‍ന്ന് മുത്തച്ചന്റെ സംരക്ഷണയില്‍ കരിങ്ങടയില്‍ (മുട്ടത്തുപാറ) പ്രാഥമിക വിദ്യാഭ്യസം. ത്രിശിനാപ്പള്ളി സെന്റ് ജോസഫ്‌സ് കോളജിലും മദ്രാസ് ക്രിസ്റ്റ്യന്‍ കോളജിലുമായി ഉപരിപഠനം.

ഹൈദരബാദില്‍ പത്രപ്രവര്‍ത്തകനയിട്ടായിരുന്നു തുടക്കം. പിന്നീട് മുംബയില്‍ മെറ്റല്‍ ബോക്‌സ് എന്ന കമ്പനിയില്‍ ചേര്‍ന്നു. വൈകാതെ അമേരിക്കയിലെത്തി ന്യു യോര്‍ക്കിലെ ലോംഗ് ഐലന്‍ഡില്‍ താമസമാക്കി. റിട്ടയര്‍ ചെയ്ത ശേഷം ഫ്‌ളോറിഡയിലേക്കു താമസം മാറ്റി.

ഭാര്യ സുമ. മകള്‍: സന്‍സു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക