അമേരിക്കയില്‍ ഭീകരാക്രമണം നടത്തുമെന്ന്‌ അല്‍ക്വയ്‌ദ; സുരക്ഷ ശക്തമാക്കി

Published on 09 September, 2011
അമേരിക്കയില്‍ ഭീകരാക്രമണം നടത്തുമെന്ന്‌ അല്‍ക്വയ്‌ദ; സുരക്ഷ ശക്തമാക്കി
വാഷിംഗ്‌ടണ്‍: അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്ന്‌ അല്‍ക്വയ്‌ദയുടെ ഭീഷണി. സെപ്‌റ്റംബര്‍ 11 ഭീകാക്രമണത്തിന്റെ പത്താംവര്‍ഷികം അടുത്തരിക്കുന്ന വേളയിലാണ്‌ ഭീഷണി സന്ദേശം ലഭിച്ചത്‌. അമേരിക്കന്‍ നഗരങ്ങളായ ന്യൂയോര്‍ക്കിലും വാഷിംഗ്‌ടണ്‍ ഡിസിയിലും ഭീകരാക്രമണം നടത്തുമെന്നാണ്‌ സന്ദേശത്തില്‍ പറയുന്നത്‌.

ഭീഷണിയുടെ അടിസ്ഥാനത്തില്‍ സുരക്ഷ ശക്തമാക്കാന്‍ പ്രസിഡന്റ്‌ ബറാക്‌ ഒബാമ നിര്‍ദ്ദേശം നല്‍കി. ഭീകരാക്രമണം നടത്തുന്നതിനായി മൂന്നു തീവ്രവാദികള്‍ രാജ്യത്തു നുഴഞ്ഞുകയറിയിട്ടുണ്‌ടെന്നു ഏതാനും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക