ഡല്‍ഹി സ്‌ഫോടനം: ഇമെയില്‍ അയച്ചയാളെ പിടികൂടി

Published on 09 September, 2011
ഡല്‍ഹി സ്‌ഫോടനം: ഇമെയില്‍ അയച്ചയാളെ പിടികൂടി
ന്യൂഡല്‍ഹി: പതിമൂന്നു പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹി കോടതി വളപ്പിലെ സ്‌ഫോടനത്തിനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട്‌ ഹര്‍ക്കത്തുല്‍ ജിഹാദി ഇസ്‌ലാമി (ഹുജി) പേരില്‍ മാധ്യമങ്ങള്‍ക്ക്‌ ഇ മെയില്‍ അയച്ചയാളെ പിടികൂടി. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്‌ കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം സ്ഥിരീകരിച്ചു.

വീണ്ടും സ്‌ഫോടനം നടത്തുമെന്ന മൂന്നാം ഇ മെയില്‍ ഭീഷണി അഹമ്മദാബാദ്‌ നഗരത്തിനാണ്‌. ഗുജറാത്ത്‌ സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്‌. ഡല്‍ഹിയില്‍ സ്‌ഫോടനത്തിനായി നൈട്രേറ്റ്‌ അധിഷ്‌ഠിത വസ്‌തുവാണ്‌ ഉപയോഗിച്ചത്‌. സ്‌ഫോടനത്തിന്റെ പശ്‌ചാത്തലത്തില്‍ എല്ലാ സംസ്‌ഥാനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‌കിയിട്ടുണ്ടെന്നും ചിദംബരം പറഞ്ഞു.

ഇതിനിടെ സര്‍ക്കാരിനെ വിമര്‍ശിച്ച പ്രതിപക്ഷ നേതാക്കളായ സുഷമാ സ്വരാജിനും അരുണ്‍ ജെയ്‌റ്റ്‌ലിക്കും മറുപടിയായി വിളിച്ചു ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ്‌ ചിദംബരം ഇക്കാര്യം പറഞ്ഞത്‌.

സ്‌ഫോടനം ആസൂത്രണം ചെയ്‌തവരെക്കുറിച്ച്‌ വ്യക്‌തമായ സൂചനകള്‍ ലഭിച്ചെന്നും അദേഹം അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക