വാഷിംഗ്‌ടണില്‍ ഓണംമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഡോ. മുരളീരാജന്‍ Published on 09 September, 2011
വാഷിംഗ്‌ടണില്‍ ഓണംമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
വാഷിംഗ്‌ടണ്‍ ഡി.സി: വാഷിംഗ്‌ടണ്‍ മെട്രോ പ്രദേശമായ വെര്‍ജീനിയ, മേരിലാന്റ്‌, ഡി.സി എന്നിവിടങ്ങളിലെ മലയാളി സമൂഹം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓണം മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സെപ്‌റ്റംബര്‍ പത്താംതീയതി കൊണ്ടാടുന്ന ഈ ഓണം മേള വാഷിംഗ്‌ടണ്‍ മലയാളികളുടെ ഉത്സവമേളയാണ്‌.

ഇരുനൂറില്‍പ്പരം കലാപ്രതിഭകള്‍ പങ്കെടുക്കുന്ന ഈ ഓണം മേളയുടെ കലാപരിപാടികള്‍ ഉച്ചയ്‌ക്ക്‌ 2 മണി മുതല്‍ ആരംഭിക്കും. അത്തപ്പൂക്കളങ്ങള്‍ ഒരുക്കി തൃക്കാരയപ്പനെ ഇരുത്തിയശേഷം 16-ല്‍പ്പരം വിഭവങ്ങള്‍ അടങ്ങിയ സദ്യയാണ്‌ ഈ വര്‍ഷം ഇതിന്റെ ഭാരവാഹികള്‍ വിളമ്പുന്നത്‌.

കേരളത്തിന്റെ പാരമ്പര്യ കലാപ്രകടനങ്ങളായ തെയ്യവും, ഓണപ്പൊട്ടനും, മഹാബലിയും വാമനനും വള്ളംകളിയും, വേലകളിയും, പുലിക്കളിയും, കോല്‍കളിയും അരങ്ങേറുന്ന മേളയുടെ പരിസരവും ഓഡിറ്റോറിയവും ഓണചന്തയുടേയും, വസ്‌ത്രാഭരണങ്ങളുടേയും, കരിമ്പിന്‍ നീരിന്റേയും, കടകമ്പോളങ്ങളും മലയാളത്തനിമയെ ഓര്‍മ്മിപ്പിക്കുന്ന തട്ടുകടകളും ഭാരവാഹികള്‍ ഒരുക്കിയിട്ടുണ്ട്‌.

മേളയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഖത്തര്‍ എയര്‍വേയ്‌സ്‌ തയാറാക്കിയിരിക്കുന്ന ഭാഗ്യക്കുറിയില്‍ സൗജന്യമായി പങ്കുചേരാവുന്നതാണ്‌. കേരളത്തിലേക്കുള്ള റൗണ്ട്‌ ട്രിപ്പ്‌ ടിക്കറ്റും, മറ്റ്‌ അനവധി സമ്മാനങ്ങളും ഭാഗ്യക്കുറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കഴിഞ്ഞ ഓണം മേളകളുടേയും മറ്റ്‌ പരിപാടികളുടേയും വീഡിയോ കാണുവാന്‍ താഴെ പറയുന്ന ലിങ്കില്‍ ക്ലിക്കുചെയ്യുക. മേരീലാന്റിലെ 8000 ചെറി ലെയിനിലെ ലോറല്‍ ഹൈസ്‌കൂളിന്റെ പുതിയ ഓഡിറ്റോറിയവും പരിസരവും മേളയ്‌ക്കായി ഒരുങ്ങിക്കഴിഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പ്രീതി രാമന്‍ (443 742 1447), പി.വി.ആര്‍ പ്രസാദ്‌ (410 529 9031), ജോര്‍ജ്‌ ചെറുപ്പില്‍ (410 274 0460). ലിങ്ക്‌: http://www.youtube.com/watch?v=ez 17zL481A
വാഷിംഗ്‌ടണില്‍ ഓണംമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക