ത്രേസ്യാമ്മ ജോണ്‍, 76, ന്യു യോര്‍ക്ക്

Published on 14 December, 2021
ത്രേസ്യാമ്മ ജോണ്‍, 76, ന്യു യോര്‍ക്ക്
ന്യു യോര്‍ക്ക്: ആദ്യകാല മലയാളികളില്‍ ഒരാളായ ത്രേസ്യാമ്മ ജോണ്‍, 76, ഡിസംബര്‍ 11-നു അന്തരിച്ചു. മാവേലിക്കര തുള്ളപ്പറമ്പില്‍ പരേതനായ ജോണ്‍ ജോര്‍ജിന്റെ പത്‌നിയാണ്. കുറുപ്പുന്തറ പുതുപ്പള്ളി പരേതരായ മാത്തന്‍ ജോസഫിന്റെയും ഏലി ജോസഫിന്റെയും പുത്രിയാണ്.

1975-ല്‍ അമേരിക്കയിലെത്തി.45 വര്‍ഷത്തോളം ന്യു യോര്‍ക്കില്‍ വിവിധ ഹോസ്പിറ്റലുകളില്‍ ആര്‍.എന്‍. ആയി സേവനമനുഷ്ടിച്ചു. ഈസ്റ്റ് ചെസ്റ്റര്‍ പാര്‍ക്ക് നഴ്‌സിംഗ് ഹോമില്‍ നിന്നു റിട്ടയര്‍ ചെയ്തു. പതിനഞ്ചാം വയസില്‍ രാജസ്ഥാനിലെ രജമന്‍ സിംഗ് ഹോസ്പിറ്റലില്‍ നഴ്‌സിംഗ് പഠനം ആരംഭിച്ചതാണ്.

മക്കള്‍: ജോണ്‍സണ്‍ ജോണ്‍ (എബി) പരേതനായ ജോസഫ് ജോണ്‍ (സിബി). മരുമകള്‍: ജാനറ്റ്. കൊച്ചുമക്കള്‍: ജോണ്‍ ടി. ജോണ്‍, ജെറമിയ സി. ജോണ്‍.

സഹോദരര്‍: പരേതനായ മത്തായി ജോസഫ്, പരേതയായ മറിയക്കുട്ടി കറ്റത്ത്, പരേതനായ ഫാ. ജോസഫ് പുതുപ്പള്ളി, പരേതനായ സേവിയര്‍ ജോസഫ്, റോസമ്മ ജോസഫ്, സിസ്റ്റര്‍ തെരേസ മാര്‍ട്ടിന്‍, ബ്രിജറ്റ് പാളിയില്‍, മാത്യു ജോസഫ്.

പൊതുദര്‍ശനം: ഡിസംബര്‍ 15 ബുധന്‍, വൈകിട്ട് 4 മുതല്‍ 8 വരെ: സെന്റ് തോമസ് മാര്‍ത്തോമ്മ ചര്‍ച്ച്, 34 മോറിസ് സ്റ്റ്രീറ്റ്, യോങ്കേഴ്‌സ്, ന്യു യോര്‍ക്ക്-10705

സംസ്‌കാര ശുശ്രൂഷ: ഡിസംബര്‍ 16, രാവിലെ 8:30: സെന്റ് തോമസ് മാര്‍ത്തോമ്മാ ചര്‍ച്ച്.

തുടര്‍ന്ന് സംസ്‌കാരം മൗണ്ട് ഹോപ്പ് സെമിത്തെരി, 50 ജാക്‌സണ്‍ അവന്യു, ഹേസ്റ്റിംഗ്‌സ് ഓണ്‍ ഹഡ്‌സണ്‍, ന്യു യോര്‍ക്ക്-10706
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക