തോമസ് സക്കറിയ (തോമ്മാച്ചന്‍-78) ന്യു യോര്‍ക്ക്

Published on 02 May, 2022
തോമസ് സക്കറിയ (തോമ്മാച്ചന്‍-78) ന്യു യോര്‍ക്ക്
ന്യു യോര്‍ക്ക്: കുമ്പനാട് പൂഴിക്കാലായില്‍ പി..എം. സക്കറിയയുടെയും മറിയാമ്മയുടെയും പുത്രന്‍ തോമസ് സക്കറിയ (തോമ്മാച്ചന്‍-78) ന്യു യോര്‍ക്കില്‍ അന്തരിച്ചു.
കോഴിക്കോട് ആര്‍.ഇ.സിയില്‍ നിന്ന് എഞ്ചിനിയറിംഗ് ബിരുദവും ന്യു യോര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്ക്‌നോളജിയില്‍ നിന്ന് എന്‍വയണ്മെന്റല്‍ എഞ്ചിനിയറിംഗില്‍ മാസ്റ്റേഴ്‌സ് ബിരുദവും നേടിയ അദ്ദേഹം വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ന്യു യോര്‍ക്ക് സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷനില്‍ നിന്ന് 2013-ല്‍ റിട്ടയര്‍ ചെയ്തു. ചെറുപ്പത്തില്‍ ബാസ്‌കറ്റ് ബോള്‍-സോക്കര്‍ പ്ലെയറായിരുന്നു. സ്‌പോര്‍ട്ട്‌സിനെ എല്ല കാലത്തും പ്രോല്‍സാഹിപ്പിച്ചു.
ഭാര്യ സാറാ തോമസ് (സജി). മക്കള്‍: റിയ തോമസ് (ലിയം ഫിറ്റ്‌സ്‌ജെറാള്‍ഡ്); ഡോ. സുസന്‍ തോമസ് (വിനയ); തോമസ് സക്കറിയ ജൂണിയര്‍, വിവേക് (താര സക്കറിയ).  
കൊച്ചുമക്കള്‍: രോഹന്‍, ഡെവെന്‍ ഫിറ്റ്‌സ്‌ജെറാള്‍ഡ്, തിയഡോര്‍ സക്കറിയ. സഹോദരരായ ജോസഫ് സക്കറിയ, ജോര്‍ജ് സക്കറിയ, സുസി സക്കറിയ എന്നീ സഹോദരര്‍ ജീവിച്ചിരിപ്പുണ്ട്.
പൊതുദര്‍ശനം മെയ് 2 വൈകിട്ട് 5 മുതല്‍ 8 വരെ: പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സ്, 2175 ജെറിക്കോ ടേണ്‍പൈക്ക്, ന്യു ഹൈഡ് പാര്‍ക്ക്, ന്യു യോര്‍ക്ക്-11040
സംസ്‌കാര ശുശ്രൂഷ മെയ് 3 രാവിലെ 9 മണി: ലോംഗ് ഐലന്‍ഡ് മാര്‍ത്തൊമ്മാ ചര്‍ച്ച്, 2350 മെറിക്ക് അവന്യു, മെറിക്ക്, ന്യു യോര്‍ക്ക്-11566

തുടര്‍ന്ന് സംസ്‌കാരം പൈന്‍ലോണ്‍ മെമ്മോറിയല്‍ പാര്‍ക്ക്, 2030 വെല്‍ വുഡ് അവന്യു, ഫാര്‍മിംഗ്‌ഡെയ്ല്‍, ന്യു യോര്‍ക്ക്-11735
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക