അച്ചാമ്മ ജേക്കബ്, തിരുവനന്തപുരം

Published on 21 July, 2022
അച്ചാമ്മ ജേക്കബ്, തിരുവനന്തപുരം
 ന്യൂയോർക്ക് :  മാർത്തോമ്മ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ സഹോദരിയും, കോട്ടയം അഞ്ചേരി ഇലക്കാട്ടുകടുപ്പിൽ എ.ഇ ജേക്കബിന്റെ സഹധർമ്മിണിയുമായ അച്ചാമ്മ ജേക്കബ് (77) അന്തരിച്ചു. കൊല്ലം അഷ്ടമുടി ഇമ്മാനുവേൽ മാർത്തോമ്മ ഇടവകാംഗവും കിഴക്കേ ചക്കാലയിൽ കുടുംബാംഗവുമാണ് പരേത. 

മാർത്തോമ്മാ സഭയുടെ ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്താ ഭർതൃസഹോദരൻ ആണ്. 

മക്കൾ: പുഷ്പ - ഡോ. മിജി മാത്യു (ഒക്ലഹോമ, യൂ.എസ്.എ) ; പ്രിയ - ജോബി (ഇന്ത്യ)

പൊതുദർശനം ജൂലൈ 22 വെള്ളിയാഴ്ച്ച ഉച്ചക്ക് 2 മണി മുതൽ തിരുവനന്തപുരം പാറ്റൂർ സെന്റ് തോമസ് മാർത്തോമ്മ പള്ളിയിൽ.

സംസ്കാരം ജൂലൈ 23 ശനിയാഴ്ച്ച വൈകിട്ട് 4 മണിക്ക് കോട്ടയം അഞ്ചേരി ക്രിസ്തോസ് മാർത്തോമ്മ പള്ളിയിൽ. 

നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസ് ഭദ്രാസനത്തിനുവേണ്ടി അനുശോചനം അറിയിച്ചു.

news:   (ഷാജി  രാമപുരം) 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക