സാറാ ഓമന മാത്യു; ഡാളസ്:

Published on 01 December, 2022
സാറാ ഓമന മാത്യു; ഡാളസ്:
ഡാളസ്: അമേരിക്കയിലെ ആദ്യകാല പ്രവാസി മലയാളിയായ കോഴഞ്ചേരി മണലൂര്‍ വെമ്പഴത്തറയില്‍ പരേതനായ ഡോ.ജോണ്‍ മാത്യുവിന്റെ (ടാരെന്റ് കൗണ്ടി കോളേജ് മുന്‍ അധ്യാപകന്‍) സഹധര്‍മ്മിണി സാറാ ഓമന മാത്യു (83) ഡാളസില്‍ അന്തരിച്ചു.കോട്ടയം ചിലമ്പത്ത് കുടുംബാംഗമാണ്.

മക്കള്‍: റീന എബ്രഹാം (ലോങ്ങ് ഐലന്‍ഡ്), സുനില്‍ മാത്യു (ഒക്ലഹോമ), റോഷന്‍ മാത്യു (ഡാളസ്), ആന്‍ മാത്യു (വാഷിംഗ്ടണ്‍ ഡിസി)

മരുമക്കള്‍: റാന്നി പനവേലില്‍ ഡോ.മോഹന്‍ എബ്രഹാം, ലൂയിസ് മാത്യു (ഒക്ലഹോമ), കോട്ടയം സ്രാമ്പിക്കല്‍ ശോഭ മാത്യു.

കൊച്ചുമക്കള്‍: ജെയ്സണ്‍, ജാസ്മിന്‍, പരേതനായ ജോണ്‍ ചാള്‍സ്, സെറാ, ജോണ്‍, തോമസ്.

പൊതുദര്‍ശനം ഡിസംബര്‍ 3 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഡാളസ്  കാരോള്‍ട്ടന്‍ മാര്‍ത്തോമ്മ  ദേവാലയത്തില്‍ (1400 W Frankford Rd, Carrollton, TX 75007)  വെച്ച് നടത്തപ്പെടുന്നതും തുടര്‍ന്ന് സംസ്‌കാര  ശുശ്രുഷകള്‍ക്ക് ശേഷം കോപ്പേല്‍ റോളിംഗ് ഓക്‌സ് സെമിത്തേരിയില്‍ (400 Freeport Pkwy, Coppell, TX 75019) സംസ്‌കരിക്കും.

സംസ്കാര ചടങ്ങുകൾ www.unitedmeadialive.com ൽ ദർശിക്കാവുന്നതാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക