റോസമ്മ തോമസ്, 85, ഫ്ളോറിഡ

Published on 03 February, 2024
റോസമ്മ തോമസ്, 85, ഫ്ളോറിഡ

ഫ്ളോറിഡ: ഐപിസി ലേക്ക്ലാന്റ് സഭാംഗം റാന്നി മേടക്കൽ തോമസ് എം. തോമസിന്റെ ഭാര്യ റോസമ്മ തോമസ് (85) ഫ്ളോറിഡയിൽ അന്തരിച്ചു . 1984 ൽ കുവൈറ്റിൽ നിന്നും ന്യൂയോർക്കിൽ എത്തിയ പരേത, ഐ.പി.സി ന്യൂയോർക്ക് ദൈവസഭയുടെ അംഗമായിരുന്നു. അഞ്ചനാട്ട് ചാക്കോ സാറിന്റെ 10 മക്കളിൽ ഇളയ മകളും വടക്കേ അമേരിക്കയിലെ ആദ്യകാല ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ എ.സി ജോർജിന്റെ സഹോദരിയുമാണ്. 2004 മുതൽ ഫ്ലോറിഡയിലെ ലേക്ക് ലാൻഡിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു.

മക്കൾ: ജോസ് തോമസ് (ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ കൗൺസിൽ അംഗം), ജേക്കബ്, റ്റോമി. 
മരുമക്കൾ: അനിത, റീന, സോളി.

ഫെബ്രുവരി 9 വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ ഐ.പി.സി ലേക്ക് ലാന്റ് സഭയിൽ മെമ്മോറിയൽ സർവീസും 10 ന് ശനിയാഴ്ച രാവിലെ ഒമ്പതിന് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതുമാണ്.

 കൂടുതൽ വിവരങ്ങൾക്ക്: 863 860 7867, 863 899 0058

നിബു വെള്ളവന്താനം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക