ഇടിച്ചാണ്ടി കുറ്റിക്കാട്ട് (84), ന്യു യോർക്ക്

Published on 22 March, 2024
ഇടിച്ചാണ്ടി കുറ്റിക്കാട്ട് (84), ന്യു യോർക്ക്

എൽമോണ്ട്, ന്യു യോർക്ക്: ആദ്യകാല കുടിയേറ്റക്കാരനായിരുന്ന കുമ്പനാട് കുട്ടിക്കാട്ട് കുടുംബാംഗം  ഇടിച്ചാണ്ടി കുറ്റിക്കാട്ട് (84) ന്യൂയോർക്കിലെ എൽമോണ്ടിൽ അന്തരിച്ചു. അമേരിക്കയിൽ  സ്വകാര്യ കമ്പനികളിൽ എഞ്ചിനീയറായി  കരിയർ ആരംഭിച്ച അദ്ദേഹം ന്യൂയോർക്ക് സിറ്റി ഡിസൈൻ ആൻഡ് കൺസ്ട്രക്ഷൻ ഡിവിഷനിൽ നിന്ന് വിരമിച്ചു. 

സെൻ്റ് തോമസ് മാർത്തോമ്മാ, ചർച്ച്, യോങ്കേഴ്സ്, സെൻ്റ് ജോൺസ്, മാർത്തോമ്മാ ചർച്ച്, ക്വീൻ വില്ലേജ് എന്നിവയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു. 
സെൻ്റ് ജോൺസ് മാർത്തോമ്മാ പള്ളിയിലെ സജീവ അംഗമായിരുന്ന അദ്ദേഹം വർഷങ്ങളോളം വൈസ് പ്രസിഡൻ്റ്, ട്രസ്റ്റി, അൽമായ നേതാവ്, ഇടവക മിഷൻ സെക്രട്ടറി, പ്രാർത്ഥനാ സംഘം പ്രതിനിധി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. 2012-ൽ ക്വീൻസ് വില്ലേജിലെ സെൻ്റ് ജോൺസ് മാർത്തോമ്മാ ചർച്ച് പുനർനിർമിക്കുന്നതിനുള്ള പ്രോജക്ട് മാനേജർമാരിൽ ഒരാളായും   സേവനമനുഷ്ഠിച്ചു.

ശോശാമ്മ  ഇടിച്ചാണ്ടിയാണ് ഭാര്യ

മക്കൾ - മറിയാമ്മ റെജു; ഷിബു ഇടിച്ചാണ്ടി
മരുമകൻ - റെജു തോമസ്;  മരുമകൾ- മഞ്ജു ഇടിച്ചാണ്ടി
കൊച്ചുമക്കൾ- ജോസിയ, എലിസബത്ത്, അലീസ, ഉമ, ഏലിയാസ്, ഇയാൻ

സഹോദരങ്ങൾ- പരേതയായ തങ്കമ്മ, മേരിക്കുട്ടി, പരേതനായ മാത്യു കുട്ടി

Visitation at Church

Sunday, March 24,  5:00 pm - 9:00 pm at St. John's Mar Thoma Church, 90-37 213th Street
Queens Village, New York 

Funeral Service

Monday, March 25, 9:00 am
St. John's Mar Thoma Church

Interment

Monday, March 25, 11:30 am
All Saints Cemetery, 855 Middle Neck Road, Great Neck, New York
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക