ന്യു യോർക്ക്: സേവനവും വിശ്വാസവും കൊണ്ട് സമ്പന്നമായ സംതൃപ്ത ജീവിതത്തിനുടമയായിരുന്നു ന്യു റോഷലിൽ അന്തരിച്ച ഏലിയാമ്മ ജോൺ (തങ്കമ്മ). 1930 ഒക്ടോബർ 21ന് തിരുവല്ലയിലെ കല്ലുങ്കലിൽ ജനിച്ചു.
ചെങ്ങന്നൂരിലെ ചാലനാടിയേൽ സി.വി. ജോൺ ആയിരുന്നു ഭർത്താവ്. ചെങ്ങന്നൂർ കെ.ജെ. ആശുപത്രിയിൽ
നഴ്‌സായി സേവനമനുഷ്ഠിച്ച അവർ 1987-ൽ ന്യൂയോർക്കിലെത്തി മകൻ ജോൺ സി വർഗീസിനൊപ്പം (സലിം) താമസമാക്കി .
ചെങ്ങന്നൂർ ബഥേൽ അരമന പള്ളിയിലും ന്യു യോർക്ക് പോർട്ട്ചെസ്റ്ററിലെ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ചിലും എന്നും പ്രവർത്തനനിരതയായിരുന്നു. മർത്തമറിയം സമാജത്തിൻ്റെ വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
മക്കൾ: മേരി ജോസഫ് & പരേതനായ പി.കെ. ജോസഫ്; സൂസൻ തോമസ് & പരേതനായ സ്കറിയ വി. തോമസ്, ഫോമാ മുൻ ജനറൽ സെക്രട്ടറി ജോൺ സി.വർഗീസ് (സലിം) & ഗ്രേസി വർഗീസ്.
കൊച്ചുമക്കൾ: മനോജ് ജോസഫ്, മൻജോഷ് ജോസഫ്, ബ്ലെസൻ്റ് തോമസ്, ജെയ്‌സൺ തോമസ്, ജെയിം തോമസ്, ശരത് വർഗീസ്, ശിശിർ വർഗീസ്
പേരക്കുട്ടികൾക്ക് 12 മക്കളുണ്ട്.
പൊതുദർശനം മാർച്ച് 28, വ്യാഴാഴ്ച, വൈകിട്ട് 3 മുതൽ - 8 വരെ : സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളി, 360 ഇർവിംഗ് അവന്യു , പോർട്ട് ചെസ്റ്റർ, NY
വികാരി ഫാ. ഡോ. ജോർജ് കോശി, അസി. വികാരി ഫാ. പോൾ ചെറിയാൻ എന്നിവർ സർവീസിന് നേതൃത്വം നൽകും.
സംസ്‌കാരം പിന്നീട് ചെങ്ങന്നുരിൽ ബഥേൽ മാർ ഗ്രിഗോറിയോസ് അരമന പള്ളിയിൽ.