വിൻസൻ തോപ്പിൽ സാമുവലിന്റെ (40) സംസ്കാര ശുശ്രുഷ

Published on 28 March, 2024
വിൻസൻ തോപ്പിൽ സാമുവലിന്റെ (40) സംസ്കാര ശുശ്രുഷ

ഫ്ലോറൽ പാർക്ക്, ന്യു യോർക്ക്: ഹൃദയാഘാതത്തെത്തുടർന്ന് മാർച്ച് 5 -നു ആന്റിഗ്വയിൽ അന്തരിച്ച വിൻസൻ തോപ്പിൽ സാമുവലിന്റെ (40) സംസ്കാര ശുശ്രുഷ ഇന്ന് (മാർച്ച് 28) നടക്കും.

പരേതനായ സാമുവൽ തോപ്പിലിന്റെയും  രാജമ്മയുടെയും പുത്രനാണ്. പഠനത്തിൽ അതീവസമർത്ഥരായിരുന്ന വിൻസനും ഇരട്ട സഹോദരൻ ലിൻസനും ബ്രോങ്ക്സ് ഹൈ സ്കൂൾ ഓഫ് സയൻസിൽ  നിന്ന് സ്‌കൂൾ വിദ്യാഭ്യാസവും ഹണ്ടർ കോളജിൽ നിന്ന് ബിരുദവുമെടുത്തു. 
ജോൺ ജെയ് കോളേജ് ഓഫ് ക്രിമിനൽ ജസ്റ്റിസിൽ നിന്നു പബ്ലിക്ക്  അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്സ് ബിരുദമെടുത്തു.  തുടർന്ന് 2008-ൽ അദ്ദേഹം  യു.എന്നിൽ  ഉദ്യോഗസ്ഥനായി.

അവിടെ വച്ച് ജീവിതപങ്കാളി, കവിത രാംനാരിനെ കണ്ടുമുട്ടി.  2018 -ൽ അവർ വിവാഹിതരായി 

യുഎന്നിൽ മികവ് കാട്ടിയ ഉദ്യോഗസ്ഥനായിരുന്നു വിൻസൻ. മെയ് 28-30 തീയതികളിൽ ഇന്റർനാഷണൽ കോൺഫറൻസ് ഓൺ സ്മാൾ ഐലൻഡ് ഡെവലപ്പിംഗ് സ്റ്റേറ്റ്‌സ് (എസ്.ഐ.ഡി.എസ് -4) സമ്മേളനത്തിനു നേതൃത്വം നൽകാനുള്ള  ഒരുക്കത്തിലായിരുന്നു. അതുമായി ബന്ധപ്പെട്ടാണ് ആന്റിഗവയിൽ പോയത്.  
 
സഹോദരങ്ങൾ:  വിക്ടർ സാമുവൽ & പൂജ;  സുനി  ചാക്കോ & മോനു, ലിൻസൻ സാമുവൽ & അമ്പിളി.   സഹോദര പുത്രർ:  ജോനാഥൻ & ആഞ്ജലീന ചാക്കോ; വിക്ടർ ജൂനിയർ, നിക്കോളാസ്, ലിയാം, & സെയ്ൻ സാമുവൽ

സംസ്കാര ശുശ്രുഷ: വ്യാഴാഴ്ച, മാർച്ച് 28,  വൈകിട്ട് 6:30-8:30: New Testament Church Amityville, 79 Park Avenue, NY 11701
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക