എം. വി. എബ്രഹാം (അനിയൻ കുഞ്ഞ് – 73) ഷിക്കാഗോ

Published on 02 April, 2024
എം. വി. എബ്രഹാം (അനിയൻ കുഞ്ഞ് – 73)  ഷിക്കാഗോ
ഷിക്കാഗോ ∙ ഇന്റർനാഷനൽ ക്രിസ്ത്യൻ അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗം എം. വി. എബ്രഹാം (അനിയൻ കുഞ്ഞ് – 73) അന്തരിച്ചു. കടമ്മനിട്ട മുളന്തറ കുടുംബാംഗമാണ്. ഇന്ത്യൻ എയർഫോഴ്സിലെ  ഉദ്യോഗസ്ഥൻ ആയിരുന്നു. ഭാര്യ ആൻ എബ്രഹാം (മോളി). സ്റ്റാൻലി എബ്രഹാം. കാതറിൻ ബാബു, മൈക്കിൾ സാജൻ എബ്രഹാം എന്നിവരാണ് മക്കൾ. സ്മിജ എബ്രഹാം, അലക്സ് ബാബു എന്നിവർ മരുമക്കളും ഈത്തൻ, ജന, സിയ, സെറീന, മേസൺ എന്നിവർ കൊച്ചുമക്കളും ആണ്.

എം വി ജോർജ്, സാമുവൽ മുളന്തറ, ജോൺ മുളന്തറ, മറിയാമ്മ സാമുവൽ എന്നിവർ സഹോദരങ്ങൾ ആണ്.സംസ്കാര ശുശ്രൂഷകൾ ഏപ്രിൽ 5 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 8 വരെയും ശനിയാഴ്ച രാവിലെ 9 മുതൽ 11.30 വരെയും മൗണ്ട് പ്രൊസ്പെക്ടിലുള്ള സയോൻ ചർച്ചിൽ നടക്കും. തുടർന്ന് ഡെസ്പ്ലൈൻസിലുള്ള ഓൾ സെയ്ന്റ്സ് സെമിത്തെരിയിൽ 12.30-ന് സംസ്കാരം നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: 331 8714165.


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക