ഡോ. അനിൽ പൗലോസിന്റെ പൊതുദർശനം വ്യാഴാഴ്ച

Published on 04 June, 2024
ഡോ. അനിൽ പൗലോസിന്റെ  പൊതുദർശനം വ്യാഴാഴ്ച
ഡോ. അനിൽ പൗലോസിന്റെ  പൊതുദർശനം വ്യാഴാഴ്ച; സംസ്കാരം ശനി  

ന്യു യോർക്ക്: അകാലത്തിൽ പൊലിഞ്ഞു പോയ പ്രമുഖ വ്യവസായിയും സംരംഭകനുമായ    ഡോ. അനിൽ പൗലോസിന്റെ  (51)  പൊതുദർശനം വ്യാഴഴ്ചയും സംസ്കാരം ശനിയാഴ്ചയും ന്യു യോർക്കിൽ നടത്തും.

മെമ്മോറിയൽ സർവീസ്: ജൂൺ 6,  വ്യാഴാഴ്ച, 5:00 PM - 9:00 PM: ഷെൽട്ടർ റോക്ക് ചർച്ച്, 178 കോൾഡ് സ്പ്രിംഗ് റോഡ്, സയോസെറ്റ്, NY 11791

ഹോം ഗോയിംഗ് സർവീസ്:  ജൂൺ 8 ശനിയാഴ്ച രാവിലെ 9:30 AM - 11:00 AM: ഷെൽട്ടർ റോക്ക് ചർച്ച്

തുടർന്ന് സംസ്കാരം ബ്രൂക്ക് വിൽ   സെമിത്തേരി, നോർത്തേൺ ബുളവാർഡ്, ഗ്ലെൻ ഹെഡ്, NY 11545

ഭാര്യ എലിസബത്ത് കോലത്ത് കുടുംബാംഗമാണ്. മക്കൾ:  ആൻ, സൂസന്നെ.  സുനിൽ ഏക സഹോദരനും ടോം ജോർജ് കോലത്ത് ഭാര്യാ സഹോദരനുമാണ്.

പരേതരായ സി.പൗലോസിൻ്റെയും ഡോ.അന്നമ്മ പൗലോസിൻ്റെയും മകനാണ്. 1972-ൽ   തമിഴ്‌നാട്ടിലാണ് അനിൽ ജനിച്ചത്.  ബ്രീക്‌സ് മെമ്മോറിയൽ ആംഗ്ലോ-ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് സ്‌കൂൾ പഠനം പൂർത്തിയാക്കി. തുടർന്ന് ബിരുദാനന്തര ബിരുദവും ഭാരതിയാർ സർവകലാശാലയിൽ നിന്ന് പരിസ്ഥിതിശാസ്ത്രത്തിൽ പിഎച്ച്ഡിയും നേടി.  

1997-ൽ എലിസബത്തിനെ വിവാഹം കഴിച്ച് ന്യൂയോർക്കിലേക്ക് താമസം മാറിയതിന് ശേഷം, റിലയൻസ് ഇൻഷുറൻസ് & അക്കൗണ്ടിംഗ് ഏജൻസി സ്ഥാപിച്ചു. അതിനു പുറമെ  മാരിയറ്റ്, ഹിൽട്ടൺ, ഹയാത്ത് തുടങ്ങിയ നിരവധി ഹോട്ടൽ ശൃംഖലകൾ സ്വന്തമായി  തുടങ്ങി. നിരവധി വിജയകരമായ  സംരംഭങ്ങൾ അനിൽ നടത്തി.  

ഗ്ലോബൽ ഇന്ത്യൻ കൗൺസിലിൻ്റെ ന്യു യോർക്ക്  ചാപ്റ്ററിൻ്റെ പ്രസിഡൻറ് ഉൾപ്പെടെയുള്ള നേതൃത്വപരമായ റോളുകൾ വഹിച്ചിരുന്ന അനിൽ   കമ്മ്യൂണിറ്റി സേവനത്തിനായി സമർപ്പിതനുമായിരുന്നു. ഷെൽട്ടർ റോക്ക് ചർച്ചിലെ സജീവ അംഗം കൂടിയായിരുന്നു അദ്ദേഹം.

കൂടുതൽ വിവരങ്ങൾക്ക് 212 466 6001 അല്ലെങ്കിൽ 516 610 0095.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക