കണറ്റികട്ട്: യുഎസിലെ കണറ്റികട്ട് ഹാര്‍ട്ഫോര്‍ഡ് രൂപതാംഗം ചെറുവാണ്ടൂര്‍ ഫാ. സിറിയക് മാളിയേക്കല്‍ (79) യുഎസില്‍ അന്തരിച്ചു. പായിപ്പാട്, സുസൈപുരം, അതിരമ്പുഴ, ചമ്പക്കുളം എന്നീ ഇടവകകളില്‍ സേവനം ചെയ്തിട്ടുണ്ട്.
മാളിയേക്കല്‍ പരേതനായ ചാണ്ടിയുടെ മകനാണ്. സഹോദരങ്ങള്‍: മേരിപോള്‍ പുത്തന്‍പുരയില്‍, എം.സി.വര്‍ക്കി, സിസ്റ്റര്‍ അമാലിയ, സിസ്റ്റര്‍ ട്രീസ മാളിയേക്കല്‍, സിസ്റ്റര്‍ അജയ, സണ്ണി അലക്സ്, ഡോ. ബെന്നി അലക്സ്, ഡോ. മാത്യു അലക്സ്.
സംസ്കാരം പിന്നീട്.