അമ്മിണി തോമസ് (87); ഫിലാഡെല്‍ഫിയ

Published on 10 June, 2024
അമ്മിണി തോമസ് (87); ഫിലാഡെല്‍ഫിയ
ഫിലാഡല്‍ഫിയ : കുമ്പനാട് ചുണ്ടമണ്ണില്‍ പനച്ചനില്ക്കുന്നതില്‍ പരേതനായ സി.പി.ടി. തോമസിന്റെ ഭാര്യ അമ്മിണിതോമസ് (87) ജൂണ്‍  ഏഴാംതീയതി വെള്ളിയാഴ്ച ഫിലാഡെല്‍ഫിയായില്‍ അന്തരിച്ചു.  പരേത തിരുവല്ല കാവുംഭാഗം ചേരിപ്പറമ്പില്‍  കുടുംബാംഗമാണ്.

കേരളത്തിലും നാഗാലാന്റിലും ഹിന്ദി അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അമേരിക്കയിലേക്ക് ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളുടെ അവസാനത്തോടെ എത്തി. ഇവിടെ പതിനാറു വര്‍ഷത്തോളം ജോലി ചെയ്തു, രണ്ടായിരത്തിയാറില്‍ ജോലിയില്‍ നിന്നും വിരമിച്ചു. ഫിലാഡെല്‍ഫിയയായിലുള്ള സെയിന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍ സജീവ അംഗവും മര്‍ത്ത മറിയം സമാജത്തിന്റെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഒരു വ്യക്തിത്വവുമായിരുന്നു. പാവപ്പെട്ടവരെ സഹായിക്കുന്നതില്‍ വളരെയധികം ശ്രദ്ധ തന്റെ ജീവിതത്തില്‍ പുലര്‍ത്തിയിരുന്നു.

പരേതയുടെ പൊതുദര്‍ശനവും ശവസംസ്‌കാര പ്രാര്‍ത്ഥന ശുശ്രുഷകളും ജൂണ്‍ പതിനഞ്ച് ശനിയാഴ്ച രാവിലെ എട്ടു മണി മുതല്‍ ഉച്ചക്ക് പന്ത്രണ്ടു മണി വരെ ഫിലാഡെല്‍ഫിയായിലുള്ള സെയിന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വച്ച് നടത്തപ്പെടും. (അഡ്രസ്സ് :  St. Thomas Indian Orthodox Church, 1009, Unruh Ave, Philadelphia-19111). പൊതുദര്‍ശനത്തിനും പള്ളിയില്‍ നടക്കുന്ന പ്രാര്‍ത്ഥനാശുശ്രുഷകള്‍ക്കും ശേഷം പരേതയുടെ സംസ്‌കാരം ഫോറെസ്‌റ് ഹില്‍സ് സെമിത്തേരിയില്‍ വച്ച് നടത്തപെടുന്നതാണ് (അഡ്രസ്സ് :Forest Hills Cemetery, 49-99, State Rte 2009, Huntingdon Valley, PA-19006).

മക്കള്‍  : മിനി, മീന, മനോജ്, മിന്‍സി.
മരുമക്കള്‍ : ജിജി (നൈനാന്‍ മത്തായി), രവി, രേണു (എല്ലാവരും യു.എസ്), പരേതനായ ഷില്ലര്‍വൂള്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക