ഏലിയാമ്മ ജോണ്‍(കുഞ്ഞൂഞ്ഞമ്മ) :ന്യൂജേഴ്സി:

Published on 13 June, 2024
ഏലിയാമ്മ ജോണ്‍(കുഞ്ഞൂഞ്ഞമ്മ)  :ന്യൂജേഴ്സി:
ന്യൂജേഴ്‌സി: ന്യൂജേഴ്‌സി സെന്റ് തോമസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലെ ആദ്യകാല ഇടവകാംഗം, ഈസ്റ്റ് വിന്‍സര്‍ ടൗണ്‍ഷിപ്പില്‍ താമസിക്കുന്ന ചെങ്ങന്നൂര്‍ കല്ലിശ്ശേരി പാലനില്‍ക്കുന്നതില്‍ ജോണ്‍ വര്‍ഗീസിന്റെ പത്‌നി ഏലിയാമ്മ ജോണ്‍ (കുഞ്ഞൂഞ്ഞമ്മ) 84 അന്തരിച്ചു.

1974-ല്‍ അമേരിക്കയിലേക്ക് കുടിയേറി. ദീര്‍ഘകാലം ജേഴ്‌സി സിറ്റി ക്രൈസ്റ്റ് ആശുപത്രിയില്‍ രജിസ്റ്റേര്‍ഡ് നഴ്‌സ് ആയിരുന്നു. അയിരൂര്‍ പുളിക്കത്തറ കുടുംബാംഗമാണ്. ഹൂസ്റ്റണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ മുന്‍ വികാരി റവ.ഫാ. മാമ്മന്‍ മാത്യു കോര്‍-എപ്പിസ്‌ക്കോപ്പ സഹോദരനാണ്.

മക്കള്‍: ജോൺ പി വർഗീസ് (പ്രസാദ്) ഭദ്രാസന മുൻ പാസ്റ്ററൽ കൌൺസിൽ സെക്രട്ടറി, ശോശാമ്മ (പ്രസന്ന ഡേവിഡ്), പ്രമീള ജോൺ

കൊച്ചുമക്കള്‍: ജൊഹാന്‍, ജറമി, ക്രിസ്റ്റഫര്‍, അഞ്ജലി, ഈഥന്‍.

വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ വേക്ക് സര്‍വ്വീസും ശനിയാഴ്ച രാവിലെ 10 മണിക്ക് സംസ്‌ക്കാര ശുശ്രൂഷയും നടക്കും.

ശുശ്രൂഷകള്‍ക്ക് പാറശ്ശാല ഭദ്രാസനാദ്ധ്യക്ഷന്‍ ഡോ.തോമസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മ്മികത്വം വഹിക്കും.

വേക്ക് & ഫ്യൂണറല്‍ സര്‍വ്വീസ്  അഡ്രസ്സ്

St Thomas More Roman Catholic Church, 186 Gordons Corner Road, Manalapan, New Jersey.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസാദ്-201-887-1714.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക