ജോർജ് കുര്യൻ പാലിയത്ത്, മെരിലാൻഡ്

Published on 17 June, 2024
ജോർജ് കുര്യൻ  പാലിയത്ത്, മെരിലാൻഡ്
മെരിലാൻഡ്: പ്രശസ്ത അദ്ധ്യാപകൻ ജോർജ് കുര്യൻ  പാലിയത്ത്  മെരിലാൻഡിൽ അന്തരിച്ചു.  1969-ൽ അധ്യാപക വിസയിലാണ്  അമേരിക്കയിലെത്തിയത്. ന്യൂ ഡൽഹിയിലെ പ്രശസ്തമായ സെൻ്റ് കൊളംബ  സ്കൂളിൽ അധ്യാപകനായിരുന്നു. ഫിസിക്സിൽ ദേശീയ  അവാർഡ് ലഭിച്ചു. ഇന്ദിര ഗാന്ധിയുടെ മക്കളുടെ ട്യൂട്ടറായും പ്രവർത്തിച്ചു. ഇരുപത്തിയേഴ് വർഷത്തോളം അദ്ദേഹം ബാൾട്ടിമോർ സിറ്റി പബ്ലിക് സ്കൂൾ സിസ്റ്റത്തിൽ പഠിപ്പിച്ചു. വിവിധ പൊതുവിദ്യാലയങ്ങളിൽ ഭൗതികശാസ്ത്രം, കാൽക്കുലസ്, രസതന്ത്രം, മറ്റ് വിഷയങ്ങൾ എന്നിവ പഠിപ്പിച്ചു. കൂടാതെ, അദ്ദേഹം ധിഷണാശാലികളായ കുട്ടികൾക്കുള്ള  'മെൻസ'  പ്രോഗ്രാം  ഉപദേഷ്ടാവും ആയിരുന്നു. 

വര്ഷങ്ങളൊളം സ്റ്റെല്ല മാരിസിലെ വോളന്റിയറായിരുന്നു. ബെൽ അറ്റ്‌ലാൻ്റിക്കിൽ   രണ്ടാമത്തെ ജോലി ചെയ്തു. കൂടാതെ നിരവധി വർഷങ്ങൾ  വാരാന്ത്യങ്ങളിൽ  നികുതി റിട്ടേണുകൾ തയ്യാറാക്കി. 

എൽസി ജോർജ്  പാലിയത്ത് ആണ് ഭാര്യ.

മക്കൾ: പ്രദീപ്, ജേക്കബ്, സെബാസ്റ്റ്യൻ, ജഡ്ജ് ദിലീപ് പാലിയത്ത്.  മരുമക്കൾ: മേരി, ട്രേസി, സോണിയ.  

കൊച്ചുമക്കൾ: തോമസ്,  വിജയ്, ഹന്ന, മോസ്, റോയ്‌സ്, സെഡി 

അന്നമ്മ ജോസഫ്, മേരിക്കുട്ടി തോമസ്, ജോയമ്മ സാമുവൽ, രാജമ്മ കുഞ്ഞപ്പൻ, ബാങ്കർ ജോർജ്, ജേക്കബ് രാജൻ എന്നിവർ സഹോദരരാണ്. 

പൊതുദർശനം: ജൂൺ 19 ബുധനാഴ്ച വൈകുന്നേരം 4:00-7:00 മണി  വരെ Ruck Funeral Home, 1050 York Rd, Towson, MD 21204 

സംസ്കാര ശുശ്രൂഷ   ജൂൺ 21 വെള്ളിയാഴ്ച രാവിലെ 10:00 മണിക്ക് സെൻ്റ് ജോസഫ് ചർച്ച്, 100 ചർച്ച് ലെയ്ൻ, കോക്കിസ്‌വിൽ , എംഡി 21030 . സംസ്‌കാരം സ്വകാര്യമാണ്. 

പൂക്കൾക്ക് പകരമായി, പാലിയത്ത് സ്‌കോളർഷിപ്പ് ഫണ്ടിലേക്ക്  സംഭാവനകൾ നൽകാം.

George K. Paliath  was born in Kerala, India. Beloved son of Koruthu and Annamma Jacob. Devoted husband of Elsie G. Paliath nee George. Loving father of Pradip, Jacob, Sebastian, and Dilip, and father-in-law to Mary, Tracey, and Sonya. Proud grandfather of Thomas, Vijay, Hannah, Moss, Royce, and Sadie, and grandfather-in-law to Sonia. Loving brother to Annamma Joseph, Marykutty Thomas, Joyamma Samuel, Rajamma Kunjappan, Banker George, & Jacob Rajan. Loving uncle to many. 

George came to the United States in 1969 on a teacher’s visa. He had been an established teacher in India, teaching at the prestigious St. Columba’s School in New Delhi. He received the National Physics Award. Among other notable accomplishments, he tutored Indira Gandhi’s children. Upon coming to the United States, George spent a brief time in Vermont before coming to Maryland in 1969. He taught in the Baltimore City Public School System for approximately twenty-seven years. 

He taught physics, calculus, chemistry, and other subjects in various public schools. In addition, he was a MENSA mentor. George was also a volunteer at Stella Maris for many years.  He worked a second job at night for Bell Atlantic, and he prepared tax returns on the weekends for numerous years. The family will be receiving friends at Ruck Funeral Home, 1050 York Rd, Towson, MD 21204 on Wednesday, June 19, 2024 from 4:00-7:00 PM. 

Funeral service will be on Friday, June 21, 2024 at 10:00 AM at St. Joseph Parish, 100 Church Lane, Cockeysville, MD 21030. Burial is private. In lieu of flowers, donations may be made to the Paliath Scholarship Fund at Calvert Hall College High School, 8102 LaSalle Road, Towson, MD or to Catholic Charities, 320 Cathedral Street, Baltimore, MD, in George’s name.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക