അന്നമ്മ ജോർജ് (ഓമന-60): ടാമ്പാ

Published on 28 June, 2024
അന്നമ്മ ജോർജ്  (ഓമന-60): ടാമ്പാ
ടാമ്പാ, ഫ്ലോറിഡ: വെള്ളൂർ സ്രാകത്തു അന്നമ്മ ജോർജ്   (ഓമന-60) ടാമ്പയിൽ അന്തരിച്ചു.  കമ്പ്യൂട്ടർ എൻജിനീയർ ആയ  കോട്ടയം പാമ്പാടി സ്രാകത്തു ജോർജ്ജ് എബ്രഹാം ആണ് ഭർത്താവ്. ദൈവഭക്തി, മറ്റുള്ളവരോടുള്ള ദയ, യേശുക്രിസ്തുവിൻ്റെ പഠിപ്പിക്കലുകൾ പാലിക്കാനുള്ള പ്രതിബദ്ധത എന്നിവയിൽ ഊന്നിയായിരുന്നു പരേതയുടെ ജീവിതമത്രയും.

ഇടയാറന്മുള പാറടിയിൽ സൈമൺ തോമസിൻ്റെ മകളാണ് ഓമന.

മക്കൾ: റൂബിൻ, കമ്പ്യൂട്ടർ എൻജിനീയർ ഫ്ലോറിഡ;  ഡോ.  മോണിക്ക

ബീന, റെനി, പ്രസാദ്, റോയി, റെജി എന്നിവർ സഹോദരങ്ങൾ.

സംസ്കാര ശുശ്രൂഷകളും, പൊതു ദര്ശനവും  ജൂൺ 29  ശനിയാഴ്ച  രാവിലെ 9 മുതൽ 12 വരെ  മാർ ഗ്രിഗോറിയോസ് സിറിയൻ ഓർത്തഡോക്സ് യാക്കോബായ ദേവാലയത്തിൽ (12001 നോർത്ത്  58 ത് സ്ട്രീറ്റ്, റ്റാമ്പാ, ഫ്ലോറിഡ 33617)

തുടർന്ന്  സൺസെറ്റ് മെമ്മോറിയൽ ഗാർഡനിൽ വച്ച് സംസ്കാര ശുശ്രുഷ (11005  യൂ എസ് ഹൈവേ 301  തോനോട്ടോസാസ്സ, ഫ്ലോറിഡ 33592)

വാർത്ത: സജി കരിമ്പന്നൂർ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക