എം.എ.സുനു (53): മാവേലിക്കര

Published on 14 July, 2024
എം.എ.സുനു (53): മാവേലിക്കര
മാവേലിക്കര:കൊച്ചി കലൂര്‍ ഫില്ലര്‍ ആഡ്‌സ് സിഇഒ റെയില്‍വേ സ്റ്റേഷനു സമീപം മാമൂട്ടില്‍ എം.എ.സുനു (53) അന്തരിച്ചു. സംസ്‌കാരം പിന്നീട്. അമേരിക്ക ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ പ്രശസ്ത പരിപാടികളുടെ ഇവന്റ് മാനേജ്‌മെന്റ് കോഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

മികച്ച സംഘാടകനായ സുനുവിനെയാണു ഫൊക്കാന- ഫോമ തുടങ്ങിയ പല പ്രമുഖ സംഘടനകളും മറ്റ് സ്ഥാപനങ്ങളും ഇവന്റ് മാനേജ്‌മെന്റ് ഏല്‍പ്പിച്ചിരുന്നത്. പരേതനായ എം.കെ.ഏബ്രഹാമിന്റെയും സൂസിയുടെയും മകനാണ്. സഹോദരന്‍: എം.എ.അലക്‌സ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക