ചാക്കോ തോമസ്, 76, ആൽബനി

Published on 17 July, 2024
ചാക്കോ തോമസ്, 76, ആൽബനി
ആല്‍ബനി (ന്യൂയോര്‍ക്ക്): കോട്ടയം ജില്ലയിലെ പരിയാരത്ത് ഏലക്കാട്ട് കടമ്പനാട്ട് പരേതരായ മാത്യു ചാക്കോയുടെയും ചിന്നമ്മ ചാക്കോയുടേയും മകന്‍ ചാക്കോ തോമസ് (76) ജൂലൈ 15ന് ന്യൂയോര്‍ക്കിലെ ആല്‍ബനിയില്‍ നിര്യാതനായി. ഭാര്യ മറിയാമ്മ തോമസ് മീനടം ചുഴിക്കുന്നേല്‍ കുടുംബാംഗമാണ്.

മക്കള്‍: ബിനോയ് തോമസ്, പരേതയായ ലിന്‍ഡ തോമസ്.

മരുമകള്‍: ആന്‍ തോമസ്, കൊച്ചുമകന്‍: എയ്ഡന്‍.

സഹോദരങ്ങള്‍: പരേതനായ കെ സി മാത്യു, കെ സി ജോണ്‍, കെ സി കുര്യന്‍, കെ സി ചാക്കോ, കെ സി എബ്രഹാം, കെ സി ഇട്ടി, കെ സി ജോര്‍ജ്ജ്, പരേതയായ വത്സമ്മ ചാക്കോ, സോഫി ചാക്കോ.

പൊതുദര്‍ശനം: ജൂലൈ 21 ഞായറാഴ്ച വൈകീട്ട് 4:00 മണി മുതല്‍ 6:00 മണി വരെ ആല്‍ബനിയിലെ ന്യൂ കോമര്‍ ഫ്യൂണറല്‍ ഹോമില്‍ (ന്യൂ കോമര്‍ ഫ്യൂണറല്‍സ് ആന്റ് ക്രിമേഷന്‍സ്, 343 ന്യൂ കാര്‍ണര്‍ റോഡ്, ആല്‍ബനി).

സംസ്ക്കാര ശുശ്രൂഷ: ജൂലൈ 22 തിങ്കളാഴ്ച രാവിലെ 10:00 മണിമുതല്‍ 11:30 വരെ ന്യൂ കോമര്‍ ഫ്യൂണറല്‍ ഹോമില്‍ (ന്യൂ കോമര്‍ ഫ്യൂണറല്‍സ് ആന്റ് ക്രിമേഷന്‍സ്, 343 ന്യൂ കാര്‍ണര്‍ റോഡ്, ആല്‍ബനി). തുടര്‍ന്ന് എവര്‍ഗ്രീന്‍ സെമിത്തേരിയില്‍ (എവര്‍ഗ്രീന്‍ മെമ്മോറിയല്‍ പാര്‍ക്ക്, 2150 സെന്‍‌ട്രല്‍ അവന്യൂ, സ്കെനക്റ്റഡി, ന്യൂയോര്‍ക്ക്) സംസ്ക്കാരം നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിനോയ് തോമസ് 518 986 2972, ആന്‍ തോമസ് 518 986 1027, വര്‍ഗീസ് അത്തിമൂട്ടില്‍ (സാം) 518 410 6051.
news: മൊയ്തീന്‍ പുത്തന്‍‌ചിറ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക