പാസ്റ്റർ ബെൻ കോശി (54) ചിക്കാഗോ

Published on 18 July, 2024
പാസ്റ്റർ ബെൻ കോശി (54) ചിക്കാഗോ
ചിക്കാഗോ: ഐപിസി സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ടി സി കോശിയുടെ മകനും ഐപിസി ചിക്കാഗോ സഭയുടെ സഹ ശുശ്രൂഷകനുമായ പാസ്റ്റർ ബെൻ കോശി (54) അന്തരിച്ചു . കല്ലിശ്ശേരി താമരപ്പള്ളിൽ കുടുംബാംഗമായ പരേതൻ കല്ലിശ്ശേരി ഐപിസി സഭയുടെ അംഗമായിരുന്നു. ബാംഗ്ലൂരിൽ നിന്ന് എൻജിനീയറിംഗ് ബിരുദം നേടിയ ശേഷം അമേരിക്കയിൽ എത്തി. ക്രിസ്ത്യൻ ലൈഫ് കോളേജ്, ട്രിനിറ്റി ബൈബിൾ സെമിനാരി, ലിബർട്ടി ബൈബിൾ സെമിനാരി എന്നിവിടങ്ങളിൽനിന്ന് വേദശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ഓർഡയിൻഡ് മിനിസ്റ്റർ ആണ്. 

ഹുസ്റ്റൻ യൂണിവേഴ്സിറ്റിയിൽ നിന്ന് എം ബി എ നേടിയ അദ്ദേഹം യുണൈറ്റഡ് എയർലൈൻസിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലാബ് കോർപ് മെഡിക്കൽ ലാബിന്റെ ചിക്കാഗോ ബ്രാഞ്ച് സൂപ്പർവൈസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 

അനി കോശിയാണ് ഭാര്യ. ആൽഫിൻ കോശി ഏക മകനാണ്. 

മാതാവ് ചിന്നമ്മ കോശി റാന്നി കപ്പമാമുട്ടിൽ കുടുംബാംഗമാണ്. 

ഡോക്ടർ അലക്സ് ടി കോശി, സിസിൽ കോശി എന്നിവർ സഹോദരങ്ങളുമാണ്.

സംസ്കാരം പിന്നിട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക