ഡാളസ് : കല്ലൂപ്പാറ പുതുശ്ശേരി കണ്ണമല തെക്കേപറമ്പില്‍ ജോര്‍ജ് മാത്യു (കുഞ്ഞുമോന്‍ 81) ഡാളസില്‍ അന്തരിച്ചു.1970 ല്‍ അമേരിക്കയില്‍ കുടിയേറിയ ആദ്യകാല പ്രവാസിയും, ഡാളസിലെ ആദ്യ മാര്‍ത്തോമ്മാ ദേവാലയത്തിന്റെ തുടക്കക്കാരില്‍ പ്രധാനിയും ആയിരുന്നു.
ഭാര്യ: എടത്വാ കൊല്ലംമുറിയില്‍ പറമ്പടികുന്നേല്‍ പരേതയായ ഗ്രേസി.
മക്കള്‍: കെല്‍ബി, കെന്‍ലി (ഇരുവരും ഡാളസില്‍ )
മരുമകള്‍: സുമേറ
കൊച്ചുമക്കള്‍: നൈല, കമ്രാന്‍
പൊതുദര്‍ശനം ജൂലൈ 22 തിങ്കളാഴ്ച വൈകിട്ട് 6.30 മുതല്‍ 8.30 മണി വരെ ഡാളസ് കരോള്‍ട്ടന്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ (1400 W Frankford Rd, Carrollton, TX 75007).
സംസ്‌കാരം ജൂലൈ 23 ചൊവ്വാഴ്ച രാവിലെ 10 മുതല്‍ ഡാളസ് കരോള്‍ട്ടന്‍ മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ചുള്ള സംസ്‌കാര ശുശ്രുഷകള്‍ക്ക് ശേഷം കോപ്പേല്‍ റോളിംഗ് ഓക്‌സ് സെമിത്തേരിയില്‍ (400 Freeport Pkwy, Coppell, TX 75019) സംസ്‌കരിക്കും.
സംസ്‌കാര ചടങ്ങുകള്‍ www.unitedmeadialive.com ല്‍ ദര്‍ശിക്കാവുന്നതാണ്.