ഫിലാഡല്‍ഫിയ: അരനൂറ്റാണ്ടായി ഫിലാഡല്‍ഫിയയില്‍ സ്ഥിരതാമസമായിരുന്ന കോട്ടയം പാമ്പാടി എട്ടാം മൈല്‍ സ്രാകത്ത് (വെള്ളക്കോട്ട്) കുടുംബാംഗം ഏബ്രഹാം ജേക്കബ് (ഫിലാഡല്‍ഫിയ തമ്പി, 75) ഇന്ന് അന്തരിച്ചു. ഏതാനും നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.സംസ്‌കാരം പിന്നീട് അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ നടക്കും.
വാകത്താനം പള്ളിക്കപ്പറമ്പിൽ കുടുംബാംഗം കുഞ്ഞൂഞ്ഞമ്മ ജേക്കബ് ഭാര്യയും, പ്രഭ രെജു, ഡോ. പ്രിയ മധു എന്നിവര്‍ പുത്രിമാരുമാണ്. രെജു (വാഷിംഗ്ടണ്‍), മധു (ലോംഗ്‌ഐലന്റ്) എന്നിവര്‍ മരുമക്കളുമാണ്.
ഫിലാഡല്‍ഫിയയിലെ സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദേവാലയത്തിന്റെ സ്ഥാപകാംഗവും, സജീവ പ്രവര്‍ത്തകനുമായ അദ്ദേഹം സമൂഹത്തിന്റെ വിവിധ തുറകളില്‍പ്പെട്ട ഏവരോടും ഏറെ ബഹുമാനാദരവുകളോടും, സ്‌നേഹത്തോടും, സഹകരണത്തോടുംകൂടി ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു. സഭാ വ്യത്യാസമോ ജാതിസ്പര്‍ദ്ദയോ കൂടാതെ ഏവരേയും ഹാര്‍ദ്ദവമായി സ്വീകരിക്കുകയും എല്ലാവിധ സാധുജന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ലോഭമായി സഹായങ്ങള്‍ എത്തിച്ചുകൊടുക്കുകയും ചെയ്തിരുന്നു.
യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ മുന്‍ മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത ആയിരുന്ന ഡോ. യൂഹാനോന്‍ മോര്‍ പീലക്‌സിനോസ്, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര്‍ ബസേലിയോസ് മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ, മാര്‍ത്തോമാ സുറിയാനി സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്ത ഡോ. യുയാക്കീം മോര്‍ കൂറിലോസ് എന്നിവരുമായി വ്യക്തിപരമായി ഏറെ അടുുപ്പം ഉണ്ടായിരുന്ന പരേതന്‍ വിവിധ സഭകളുടെ ഒട്ടനവധി ചാരിറ്റി, ഓര്‍ഫനേജ്, വയോജന കേന്ദ്രങ്ങള്‍ തുടങ്ങിയവയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.
കോട്ടയം ബസേലിയോസ് കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന ഏബ്രഹാം ജേക്കബ് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നിവയില്‍ സജീവമായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആദ്യകാല തെരഞ്ഞെടുപ്പ് വേളകളില്‍ പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയുമായി വ്യക്തിപരമായി ഏറെ അടുപ്പം ഉണ്ടായിരുന്നു.
പൊതുദർശനം: ജൂലൈ 26 വെള്ളി, വൈകിട്ട് 5 മുതൽ 6 വരെയും 7 മുതൽ 8 വരെയും: സെന്റ് പീറ്റേഴ്സ്
സിറിയക്ക് ഓർത്തഡോക്സ് കത്തീഡ്രൽ, 9946 ഹാൽഡിമാൻ അവന്യു, ഫിലാഡൽഫിയ
സംസ്കാര ശുശ്രുഷ: ജൂലൈ 27 ശനി: രാവിലെ 8 മുതൽ 9 വരെ പൊതുദർശനം, 9 മണി സംസ്കാര ശുശ്രുഷ
തുടർന്ന് സംസ്കാരം: പൈൻ ഗ്രോവ് സെമിത്തേരി, 1475 വെസ്റ് കൗണ്ടി ലൈൻ റോഡ്, വാർമിൻസ്റ്റർ, പെൻസിൽവേനിയ
വാര്‍ത്ത: ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക്