ഡാളസ്: അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ടെക്‌സാസ് സ്റ്റേറ്റ് ചെയര്‍മാന്‍ ഏബ്രഹാം ജോര്‍ജ്ജിന്റെ മാതാവ് പാലക്കാട് നരിമറ്റത്തില്‍ റേച്ചല്‍ ജോര്‍ജ്ജ് (ചിന്നമ്മ -71) ജൂലൈ 24 ന് അന്തരിച്ചു. 1995-ല്‍ അമേരിക്കയില്‍ സ്ഥിരതാമസം ആക്കിയിരുന്ന കുടുംബം, പ്രേഷിത പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേരളത്തില്‍ താമസിച്ചു വരവെയാണ് അന്ത്യം.
പാലക്കാട് ശാലേം ബൈബിള്‍ സെമിനാരിയുടെ ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു പരേത. കുടുംബം ഡാളസ് ഐ.പി.സി. ഹെബ്രോന്‍ സഭാംഗങ്ങള്‍ ആണ്. നരിമറ്റത്തില്‍ പാസ്റ്റര്‍ ജോര്‍ജ്ജ് എന്‍. ഏബ്രഹാം ആണ് ഭര്‍ത്താവ്. അട്ടപ്പാടി എഴയ്ക്കാട് ഐ.പി.സി. സഭ, ഡാളസ് ഗ്രേസ് പെന്തകോസ്തല്‍ ചര്‍ച്ച് എന്നിവടങ്ങളില്‍ വൈദിക ശുശ്രൂഷയില്‍ ആയിരുന്നിട്ടുണ്ട്. ഭൗതീക സംസ്‌കാരം പിന്നീട്.
മക്കള്‍: ഏബ്രഹാം ജോര്‍ജജ് (റെജി) - ജീന (പ്രിയ). റോസ്ലിന്‍ ജോണ്‍ - ഡോക്ടര്‍ ജെയ്‌സണ്‍ ജോണ്‍.
കൊച്ചുമക്കള്‍: സാറ, ഏബല്‍, എസ്രാ, ജൂഡ്.
വാര്‍ത്ത: സാം മാത്യു, ഡാളസ്