അറ്റ്ലാന്റാ: സുപ്രീം കോടതി സീനിയര്‍ അഭിഭാഷകനും പ്രമുഖ ട്രേഡ് യൂണിയന് നേതാവുമായിരുന്ന ഇ.എക്സ്. ജോസഫ് (93) അറ്റ്ലാന്റയില്‍ അന്തരിച്ചു. സംസ്കാരം ഇന്ന് അറ്റ്ലാന്റയില്‍.
പ്രമുഖ പോസ്റ്റല്‍ സര്‍വീസ് ട്രേഡ് യൂണിയന് നേതാവായിരുന്ന ഡേവിഡ് ജ്ഞാനയ്യയുടെ മകള്‍ കല്പനയാണ് ഭാര്യ. മക്കള്‍: കവിത, പ്രിയ. മരുമക്കള്‍: സത്യ നടരാജന്, കെന്നത്ത് സിം ഗള് (എല്ലാവരും യുഎസ്).
ഉദയംപേരൂര്‍ ഈരത്തറ കുടുംബാംഗമായ അദ്ദേഹം ഡല്‍ഹിയില്‍ വളരെക്കാലം ഓള് ഇന്ത്യ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് അസോസിയേഷന്, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്മെന്റ് എംപ്ലോയീസ് എന്നിവയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ളങ്ങള്ക്ക് നേതൃത്വം നല്കി.
1976ല്‍ ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഭിഭാഷകനായി പ്രാക്ടിസ് തുടങ്ങി. 1993ല്‍ സുപ്രീം കോടതി സീനിയര്‍ അഭിഭാഷക പദവി നല്കി. മുന്‍ കേന്ദ്ര മന്ത്രി വി. കെ. കൃഷ്ണ മേനോന്റെ ദ് സെഞ്ചറി വാരികയുടെ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യരുടെ ജീവ ചരിത്രം ഉള്‍പ്പെടെ ഒട്ടേ റെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.