ന്യു യോർക്ക്: അച്ച ഗീവർഗീസ്, 95, ന്യു യോർക്കിൽ അന്തരിച്ചു. നെടുമ്പാശേരി മാർ അത്തനേഷ്യസ് ഹൈസ്‌കൂളിൽ ഇംഗ്ലീഷ്, സോഷ്യൽ സ്റ്റഡീസ് അധ്യാപികയായിരുന്നു. മർത്ത മറിയം വനിതാ സമാജത്തിൽ സജീവമായിരുന്ന അവർ പ്രദേശത്തെ പള്ളികളിൽ പലപ്പോഴും സംസാരിക്കുമായിരുന്നു.
90- നന്നായി വായിക്കാനും പഠിക്കാനും അവർ തല്പരയായിരുന്നു . എല്ലാ ദിവസവും രാവിലെ പത്രം പൂർണമായി വായിക്കുമായിരുന്നു. ആത്മകഥകൾ ഏറെ ഇഷ്ടമായിരുന്നു, പ്രത്യേകിച്ച് നെൽസൺ മണ്ടേലയുടെ ദി ലോംഗ് വാക്ക് ടു ഫ്രീഡം. അറിയാവുന്നവർ അവരെ ഒരു വാക്കിംഗ് എൻസൈക്ലോപീഡിയയായി കണക്കാക്കി.
1959-ൽ ഗീവർഗീസ് അച്ചനെ വിവാഹം കഴിച്ച് നെടുമ്പാശ്ശേരിയിൽ താമസമാക്കി. അവർ 55 വർഷം ഒരുമിച്ചു ജീവിച്ചു.
മക്കൾ: ടെസ്സി, ജോർജ്
സംസ്കാര ശുശ്രുഷ: ഓഗസ്റ്റ് 31 ശനിയാഴ്ച, 9:00 am: സെൻ്റ് ഗ്രിഗോറിയോസ് മലങ്കര പള്ളി, 175 ചെറി ലെയ്ൻ
ഫ്ലോറൽ പാർക്ക്, ന്യൂയോർക്ക്.
സംസ്കാരം: ഓൾ സെയിൻ്റ്സ് സെമിത്തേരി,855 മിഡിൽ നെക്ക് റോഡ്,ഗ്രേറ്റ് നെക്ക്, ന്യൂയോർക്ക്,