പത്തനംതിട്ട: മാരാമണ്‍ ചിറയിറമ്പ് വടക്കേത്ത് വില്ലയില്‍ പരേതരായ വി.സി. മത്തായി- മറിയാമ്മ ദമ്പതികളുടെ മൂത്ത് പുത്രന്‍ വി.എം. മാത്യു (കുഞ്ഞുമോന്‍, 79) സ്വഭവനത്തില്‍ വച്ച് അന്തരിച്ചു. വടശേരിക്കര തെക്കേ കോലത്ത് കുടുംബാംഗം ഏലിയാമ്മ മാത്യു ആണ് ഭാര്യ. ദീപ തോമസ് (സ്റ്റാറ്റന്‍ഐലന്റ്, ന്യൂയോര്‍ക്ക്), പരേതനായ ദിനേഷ് മാത്യു, ഡോളിന്‍ മാത്യു (സ്റ്റാറ്റന്‍ ഐലന്റ്, ന്യൂയോര്‍ക്ക്) എന്നിവര്‍ മക്കളാണ്.
സാബു തോമസ്, റെനി ദിനേഷ്, സജിത ഡോളിന്‍ എന്നിവര്‍ ജാമാതാക്കളും, ശില്‍പ തോമസ്, ഷാനന്‍ തോമസ്, ദിയ ദിനേഷ്, ദിവ്യ ദിനേഷ്, ഡയാന ദിനേഷ്, ഡാഫ്‌നി ഡോളിന്‍, ഡാവിന ഡോളിന്‍ (എല്ലാവരും സ്റ്റാറ്റന്‍ഐലന്റ്, ന്യൂയോര്‍ക്ക്) എന്നിവര്‍ കൊച്ചുമക്കളുമാണ്.
സംസ്‌കാരം സെപ്റ്റംബര്‍ അഞ്ചാം തീയതി വ്യാഴാഴ്ച മാതൃ ഇടവകയായ കുറയന്നൂര്‍ സെന്റ് തോമസ് മാര്‍ത്തോമാ ദേവാലയത്തിലെ കുടുംബ കല്ലറയില്‍.
മുപ്പതില്‍പ്പരം വര്‍ഷം അബുദാബിയിലെ ബിന്‍ ഹമൂദാ ഓട്ടോമൊബൈല്‍സിലെ സെയില്‍സ് വിഭാഗത്തില്‍ ഉന്നത ഉദ്യോഗം വഹിച്ചശേഷം നാട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
വര്‍ഗീസ് മത്തായി (ബാബു- ഓര്‍ലാന്റോ, ഫ്‌ളോറിഡ), സാമുവല്‍ മത്തായി (വല്‍സന്‍- ഫിലാഡല്‍ഫിയ) എന്നിവര്‍ പരേതന്റെ സഹോദരങ്ങളാണ്.
വി.എം. മാത്യുവിന്റെ നിര്യാണത്തില്‍ വിവിധ ദേവാലയങ്ങളിലെ വൈദീക ശ്രേഷ്ഠര്‍, സ്റ്റാറ്റന്‍ഐലന്റ് കേരള സമാജം, മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ഐലന്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.
വാര്‍ത്ത: ബിജു ചെറിയാന്‍, ന്യൂയോര്‍ക്ക്