ന്യൂ യോർക്ക് ബ്രോങ്ക്സിൽ റെവ. ഡോ. ബെനഡിക്ട് പോൾ (ബെന്നച്ചൻ), എഴുപത്തിമൂന്നു വയസ്സ്, അന്തരിച്ചു. മൂന്നു പതിറ്റാണ്ടോളം ന്യൂ യോർക്ക് സിറ്റി ബോർഡ് എഡ്യൂക്കേഷനിൽ അധ്യാപകനായി ജോലി ചെയ്തു വിരമിച്ച അദ്ദേഹം ബ്രോങ്ക്സിലെ സെയ്ന്റ് മൈക്കൾ ദി ആർക് ഏഞ്ചൽ റോമൻ കാത്തലിക് പള്ളിയിടവകയിലെ പരോക്കിയൽ വികാരി ആയിരുന്നു.
ദീർഘകാലം അദ്ദേഹം ഇന്ത്യ കാത്തലിക് അസോസിയേഷന്റെയും ഇന്ത്യ ലാറ്റിൻ കാത്തലിക് അസോസിയേഷന്റെയും അഭ്യുദയകാംക്ഷിയും പ്രവർത്തകനുമായിരുന്നു. കഴിഞ്ഞ രണ്ടു വര്ഷങ്ങളായി അനാരോഗ്യം മൂലം വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
അന്ത്യോപചാരങ്ങളെക്കുറിച്ചും അടക്കത്തെക്കുറിച്ചുമുള്ള വിവരങ്ങൾ പിന്നീട് പ്രസിദ്ധപ്പെടുത്തും.
വാര്‍ത്ത: പോള്‍ ഡി. പനയ്ക്കല്‍