ഷിക്കാഗോ:∙ ഇരവിപേരൂർ അഞ്ചനാട്ട് പാസ്റ്റർ ഐസക് തോമസിന്റെ ഭാര്യ സാറാമ്മ തോമസ് (84) ഷിക്കാഗോയിൽ അന്തരിച്ചു. റാന്നി ചെത്തൊങ്കര പാട്ടമ്പലം കുടുംബാംഗമാണ്. ശവസംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 13നും 14നും നടക്കും. മക്കൾ: ബെറ്റി വർഗീസ്, സൂസൻ കോശി, സണ്ണി തോമസ്. മരുമക്കൾ: ഈപ്പൻ വർഗീസ്, റെജി കോശി, മിനി തോമസ്. കൊച്ചുമക്കൾ: ജെറിൻ, ജഫറി, ക്രിസ്റ്റഫർ, എലിസ, കാലേബ്, റെബേക്ക, ജേക്കബ്. സഹോദരങ്ങൾ: ഏലിയാമ്മ കുര്യൻ, പാസ്റ്റർ പി വി കുരുവിള, പി വി സൈമൺ, പരേതരായ അന്നമ്മ എബ്രഹാം, പി വി സാമുവേൽ, മറിയാമ്മ.
സെപ്റ്റംബർ 13ന് വൈകുന്നേരം 5:30 മുതൽ 8 മണി വരെ ഗ്രേസ് ലയ്ക്കിലെ പള്ളിയിലാണ് ശുശ്രൂഷകൾ. (Fierce Church, 954 Brae Loch Road, Grace Lake). സെപ്റ്റംബർ 14ന് നടക്കുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ഗർണിയിലുള്ള വാറൻ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.