ജോർജ് കൊട്ടാരത്തിൽ (കെ ജെ ജോർജ്‌ -68) ന്യു യോർക്ക്

Published on 12 September, 2024
ജോർജ് കൊട്ടാരത്തിൽ (കെ ജെ ജോർജ്‌ -68) ന്യു യോർക്ക്
ന്യു യോർക്ക്: സാമൂഹിക സാംസ്കാരിക രംഗത്തെ  നിറസാന്നിദ്ധ്യവും ഗ്ലോബൽ ഇന്ത്യൻ വോയ്സ്  പത്രത്തിന്റെ ചീഫ് എഡിറ്ററുമായിരുന്ന  ജോർജ് കൊട്ടാരത്തിൽ (കെ ജെ ജോർജ്‌ -68) അന്തരിച്ചു 

കഴിഞ്ഞ മൂന്നര പതിറ്റാറ്റാണ്ടു കാലം ന്യൂയോർക്കിലെ ബെൽറോസിൽ  താമസച്ചിരുന്ന കെ ജെ  ജോർജ്‌  ന്യൂയോർക്കിലെ  മലയാളികളുടെയും ഇന്ത്യൻ സമൂഹത്തിലെയും  സാമൂഹിക സാംസ്‌കാരിക  സാമുദായിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു . ന്യു യോർക്ക് സിറ്റി  ഹൗസിംഗ്‌  അതോറിറ്റിയിൽ  സോഷ്യൽ സോഷ്യൽ വർക്കർ  ജോലിയിൽ നിന്ന് 2020-ൽ വിരമിച്ചു.

കേരള കോൺഗ്രസിന്റെ  വിദ്യാർത്ഥി വിഭാഗമായ കെ എസ് സി യുടെ തൊടുപുഴ ന്യൂമാൻ കോളേജ് യൂണിറ്റ് പ്രസിഡന്റ്, സംസ്ഥാന  കമ്മിറ്റി അംഗം, എന്നീ  നിലകളിൽ പ്രവർത്തിച്ചു.

ഭാര്യ- കൊച്ചുറാണി , മക്കൾ - ജിത്തു, ജിൻറ്റു. 

ജോർജിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ്  വി  ഡി സതീശൻ , കേരളകോൺഗ്രസ് ചെയര്മാൻ     പി ജെ ജോസഫ് , ഫ്രാൻസിസ് ജോർജ് എം പി എന്നിവർ അനുശോചിച്ചു .

സംസ്കാരം പിന്നീട്  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക