ഡാളസ്: വടശ്ശേരിക്കര പുത്തന്‍പറമ്പില്‍ (പര്‍വ്വതത്തില്‍ ) കുടുംബാംഗമായ പി.ജെ. ഫിലിപ്പ് ( 80 ) ഡാളസില്‍ വെച്ച് സെപ്റ്റംബര്‍ 13 വെള്ളിയാഴ്ച അന്തരിച്ചു . പരേതന്‍. ഡാളസ് ഗ്രേസ് ക്രിസ്ത്യന്‍ അസംബ്ലി സഭാംഗമായിരുന്നു.
ഭാര്യ: ഡെയ്‌സി ഫിലിപ്പ് . മക്കള്‍: ഷൈനി - ജോസ് ഡാനിയേല്‍, ഫിന്നി ഫിലിപ്പ് - ബിന്‍സി. ജിറ്റ - ബെന്‍ ജോണ്‍. കൊച്ചുമക്കള്‍: ഹന്ന, ജെയ്‌സണ്‍, നോഹ, ഏരണ്‍, ഈഥന്‍, നോറ.
സുവിശേഷ തല്‍പരനായിരുന്ന ഇദ്ദേഹം കുമ്പനാട് ഹെബ്രോന്‍ ബൈബിള്‍ കോളേജിലും, ബാംഗ്ലൂര്‍ ബെറിയന്‍ ബൈബിള്‍ കോളേജിലും തിരുവചനം അഭ്യസിച്ചിട്ടുണ്ട്. ചര്‍ച്ച് ഓണ്‍ ദി റോക്ക് ( COTR ) കോളേജിന്റെ സ്ഥാപക പ്രസിഡന്റ് ആയിരുന്ന പരേതനായ ഡോ. പി.ജെ. ടൈറ്റസിന്റെ ഇളയ സഹോദരനായിരുന്നു.
ഭൗതിക ശരീരം സെപ്റ്റംബര്‍ 20 വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ ഗാര്‍ലന്‍ഡിലുള്ള ഐ.പി.സി. ഹെബ്രോന്‍ ആരാധനാലയത്തില്‍ (1751 Wall Street, Garland, TX 75041 ) പൊതുദര്‍ശനത്തിന് വെയ്ക്കുകയും തുടര്‍ന്ന് അനുസ്മരണ കൂടിവരവും ഉണ്ടായിരിക്കും.
സംസ്‌കാര ശുശ്രൂഷകള്‍ സെപ്റ്റംബര്‍ 21 രാവിലെ 9 മണിക്ക് ഇതേ ആരാധനാലയത്തില്‍ ആരംഭിക്കുകയും തുടര്‍ന്ന് ഡാളസ് ഗ്രീന്‍വില്‍ അവന്യൂവിലുള്ള റെസ്റ്റ് ലാന്‍ഡ് ( 13005 Greenville Avenue, Dallas, TX 75243) സെമിത്തേരിയില്‍ ഭൗതിക സംസ്‌കാരവും നടക്കും. ഇരു ദിവസങ്ങളിലേയും ശുശ്രൂഷകള്‍ തത്സമയം www.provisiontv.in - ലഭ്യമാണ്.