മാത്തുണ്ണി ജോയ് (82) ഫിലാഡൽഫിയ

Published on 17 September, 2024
മാത്തുണ്ണി ജോയ് (82)  ഫിലാഡൽഫിയ
ഫിലാഡൽഫിയ:  മാത്തുണ്ണി ജോയ് (82)  ഫിലാഡൽഫിയയിൽ അന്തരിച്ചു.   ആലപ്പുഴ വള്ളികുന്നം തെങ്ങുംതോട്ടത്തിൽ   മാത്തുണ്ണി യോഹന്നാന്റെയും ശോശാമ്മയുടെയും പുത്രനാണ്.  
 
വർഷങ്ങളോളം   മഹാരാഷ്ട്രയിലെ അംബർനാഥിൽ  കേന്ദ്ര സർക്കാർ സ്ഥാപനമായ  ഓർഡനൻസ് എസ്റ്റേറ്റിൽ  ജോലി ചെയ്തു.  1972-ൽ ലേയാമ്മയെ  വിവാഹം കഴിച്ചു. അവിടെ  സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ ശുശ്രുഷകനായി പ്രവർത്തിച്ചു.  1990-ൽ അമേരിക്കയിലെത്തി. ഫിലാഡൽഫിയയിലെ  സെൻ്റ് മേരീസ് മലങ്കര ഓർത്തഡോക്സ് കത്തീഡ്രലിൽ 2018 വരെ  അദ്ദേഹം സേവനം തുടർന്നു

മക്കൾ: ലിജ തോമസ്, ലിജി ജോയി. മരുമക്കൾ: അജു തോമസ്,  വിനീത് മാത്യു 
കൊച്ചുമക്കൾ: ക്രിസ്റ്റഫർ തോമസ്,   സാറ മാത്യു, നോഹ മാത്യു.   

സഹോദരർ: ഫാദർ ബേബി മാത്യൂസ്, റവ. ടി.ഒ. സാമുവൽകുട്ടി; അമ്മിണി ജോർജ്, കുഞ്ഞുമോൾ തങ്കച്ചൻ, പൊന്നമ്മ 

റവ. ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത, വെരി റവ. സി.ജെ.ജോൺസൺ കോർ എപ്പിസ്‌കോപ്പ , ഫാ. കെ.കെ. ജോൺ എന്നിവർ സംസ്കാര ശുശ്രുഷക്ക് നേതൃത്വം നൽകും. 

പൊതുദർശനം:  സെപ്റ്റംബർ 20 വെള്ളിയാഴ്ച, 5:30 pm - 8:30 pm: സെൻ്റ് മേരീസ് മലങ്കര ഓർത്തഡോക്സ് കത്തീഡ്രൽ, 1333 വെൽഷ് റോഡ്, ഹണ്ടിംഗ്ഡൺ വാലി, PA 19006
പൊതുദര്ശനവും സംസ്കാര ശുശ്രുഷയും: സെപ്റ്റംബർ 21, ശനിയാഴ്ച,രാവിലെ  9:00 മുതൽ 11:00 വരെ: സെൻ്റ് മേരീസ് മലങ്കര ഓർത്തഡോക്സ് കത്തീഡ്രൽ
 
സംസ്കാരം  പൈൻ ഗ്രോവ് സെമിത്തേരി, 1475 W കൗണ്ടി ലൈൻ റോഡ്, Hatboro, PA 19040
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക