അമേരിക്കയില്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനും മലയാളിയുമായ തോമസ് കെ തോമസ് (50) അന്തരിച്ചു. തൃശൂര്‍ മുക്കാട്ട്കര പരേതരായ ആളൂര്‍ കൊക്കന്‍ വീട്ടില്‍ കെ ഡി തോമസിന്റെയും ട്രീസ തോമസിന്റെയും മകനാണ് തോമസ്. വാഷിംഗ്ടണില്‍ ഇന്ത്യന്‍ എംബസിയിലെ അറ്റാഷേ ആണ്.
ഇരിഞ്ഞാലക്കുട നെടുമ്പറമ്പില്‍ എന്‍ എം വര്‍ഗീസ്സിന്റെയും ത്രേസിയാമ്മയുടെയും മകള്‍ ജിനി തോമസ് ആണ് ഭാര്യ. സ്റ്റീവ് തോമസ്, ജെന്നിഫര്‍ തോമസ് എന്നിവര്‍ മക്കളാണ്.. കുടുംബ സമേതം വാഷിങ്ടണില്‍ ആയിരുന്നു താമസം.
വാഷിങ്ടണ്‍ ഇന്ത്യന്‍ എംബസിയില്‍ വെച്ച് ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.
ഷീബ ബ്രിട്ടാസ് ( റെയില്‍വേ ) ശോഭ ബേസില്‍ (കേന്ദ്ര ഗതാഗത മന്ത്രാലയം ) എന്നിവര്‍ സഹോദരിമാരാണ്.. രാജ്യസഭ അംഗം ജോണ്‍ ബ്രിട്ടാസ് ആണ് ഷീബയുടെ ഭര്‍ത്താവ്. ബേസില്‍ ആണ് ഇളയ സഹോദരി ശോഭയുടെ ഭര്‍ത്താവ്.