ചിക്കാഗോ: ചിക്കാഗോ മലയാളി ജിമ്മി സൈമൺ വെട്ടുകാട്ടിൽ കൊച്ചി എയർപോർട്ടിൽ കുഴഞ്ഞു വീണു മരിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽവച്ചാണ് സംഭവം . പുലര്‍ച്ചെ എമിറേറ്റ്സ് വിമാനത്തിൽ വന്നിറങ്ങിയ ഇദ്ദേഹം ഡ്യൂട്ടി ഫ്രീയിൽ സാധനങ്ങൾ തിരയുന്നതിനിടയിലാണ് ദേഹാസ്വസ്ഥനായത്.ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുപ്പത്തിയാറു വർഷമായി ചിക്കാഗോയിൽ താമസിക്കുന്ന പുന്നത്തുറ സ്വദേശി ജിമ്മി സൈമൺ നാട്ടിലുള്ള അമ്മയെ സന്ദർശിക്കുന്നതിനുവേണ്ടിയാണ് എത്തിയത്. വെട്ടുകാട്ടിൽ പരേതനായ സൈമണും തങ്കമ്മയുമാണ് മാതാപിതാക്കൾ. ഭാര്യ: റാണി കടവിൽ. മക്കൾ: നിമ്മി, നീതു, ടോണി. മരുമകൻ: ഉണ്ണി.
മുപ്പത് വർഷക്കാലമായി ചിക്കാഗോ നോർത്ത് ലേക്കിലുള്ള കിൻഡ്രഡ് ആശുപത്രിയിൽ റെസ്പിറേറ്ററി തെറാപ്പി സൂപ്പർ വൈസറായി ജോലി ചെയ്തുവരികയായിരുന്നു ജിമ്മി സൈമൺ. സംസ്കാര ചടങ്ങുകൾ പിന്നീട്