ഹ്യൂസ്റ്റന്‍: ക്രൈസ്തവ എഴുത്തുകാരനും പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിയുമായ പാസ്റ്റര്‍ തോമസ് മത്തായി (88) ഹ്യൂസ്റ്റണില്‍ അന്തരിച്ചു.
ന്യൂയോര്‍ക്ക് എലീം ഫുള്‍ ഗോസ്‌പെല്‍ അസംബ്ലി ചര്‍ച്ച് മുന്‍ സഭാ മുന്‍ ശുശ്രൂഷകനും, ഇന്ത്യ പെന്തെകോസ്ത് ദൈവസഭ മുന്‍ സീനിയര്‍ ശുശ്രൂഷകനുമായിരുന്ന അന്തരിച്ച പാസ്റ്റര്‍ മാത്യു സാമൂവേലിന്റെ ഇളയ സഹോദരനാണ്. സംസ്‌കാരം പിന്നീട്
ഭാര്യ : എലിസബത്ത് തോമസ് (കുഞ്ഞുമോള്‍). മക്കള്‍: ഡോ.ഷേബ പൗലോസ് (ടെക്‌സസ്), സിബില്‍ ജോര്‍ജ് (ഒക്കലോഹോമ), പരേതനായ ഡോ. ഷിബു തോമസ്.
ശുശ്രൂുഷകള്‍ സെപ്റ്റംബര്‍ 27 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ഹൂസ്റ്റണ്‍ ഐ.പി.സി ഹെബ്രോണ്‍ ചര്‍ച്ചില്‍ (IPC HEBRON HOUSTON 4660 S. Sam Houston Pkw E) വച്ചു നടക്കും.
HOME GOING SERVICE
IPC HEBRON HOUSTON 4660 S. Sam Houston Pkw E Saturday, Sep 28 9 AM
സംസ്‌കാരം സെപ്റ്റംബര്‍ 28 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പെയര്‍ലാന്‍ഡ് സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ (SOUTH PARK FUNERAL HOME AND CEMETERY 1810 N Main St, Pearland) നടക്കും.
Watch LIVE on Adonai Media