ഹൂസ്റ്റൻ: മലയാളി അസോസിയേഷൻ മുൻ പ്രസിഡൻറ് തോമസ് വർക്കിയുടെ (മൈസൂർ തമ്പി) മകൻ റജി തോമസ് (45) ഹൂസ്റ്റനിൽ അന്തരിച്ചു .
തോമസ് വർക്കി, മറിയാമ്മ തോമസ് ദമ്പതികളുടെ ഇളയ പുത്രനാണ് റജി. പിതാവിനെ പോലെ മലയാളി സമൂഹത്തിൽ സജീവ സാന്നിദ്ധ്യമായിരുന്നു റജിയും. അതുകൊണ്ടു ഹൂസ്റ്റനിലെ മലയാളി സമൂഹത്തിൽ ചെറുപ്പക്കാർക്കും പ്രായമായവർക്കും പ്രിയപ്പെട്ടവനുമായിരുന്നു.
മൂവാറ്റുപുഴ മോളയിൽ കുടുംബാംഗം ബിബീന തോമസ് ആണ് ഭാര്യ. മകൾ മിയ.
കർണാടകയിൽ മാംഗളൂർ ജില്ലയിൽ ഊരുവീട്ടിൽ കുടുംബാംഗമാണ് തോമസ് വർക്കി.
ഒക്ടോബർ 25 വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതൽ 9 വരെ സ്റ്റാഫോർഡ് സെൻറ് തോമസ് ചർച്ചിൽ പൊതു ദർശനവും ശനിയാഴ്ച രാവിലെ 8:30 മുതൽ കുർബാനയും മറ്റു ശുശ്രൂഷകൾക്കും ശേഷം വെസ്റ്റൈമർ ഫോറസ്റ്റ് പാർക്ക് സെമിത്തേരിയിൽ സംസ്കാരം നടക്കും
ന്യുസ്: അനിൽ ആറന്മുള