ചിക്കാഗോ: ജോസഫ് വാച്ചാച്ചിറ (കുഞ്ഞുഞ്ഞുകുട്ടി-79 ) ചിക്കാഗോയിൽ അന്തരിച്ചു.
ചിക്കാഗോ ബെൻസൻവിൽ ക്നാനായ കാത്തലിക്ക് ചർച്ച് അംഗമാണ്. നാട്ടിൽ കുമരകം നെപ്പുംസിൻ ക്നാനായ ചർച്ചിലും പിന്നീട് പേരൂർ സെന്റ് സെബാസ്ട്യൻസ് ക്നാനായ ചർച്ചയിലും അംഗമായിരുന്നു.
ഭാര്യ ലിറ്റിൽ ഫ്‌ളവർ (കുഞ്ഞുമോൾ) പുന്നത്തുറ കല്ലുവെട്ടുകുഴിയിൽ കുടുംബാംഗം.
ആദ്യ ഭാര്യ മേരിക്കുട്ടി 1999 ൽ ചിക്കാഗോയിൽ അപകടത്തിൽ മരിച്ചു. കൂടല്ലൂർ പടിഞ്ഞാത്ത് കുടുംബാംഗമാണ്
മക്കൾ: ജൈസൺ, ജോൺസൺ, ജിൻസൺ വാച്ചാച്ചിറ. മരുമക്കൾ: ബോബി മാക്കിൽ, ജോംസി ഏലംതാനത്ത്, മീനു പടിഞ്ഞാക്കര.
എട്ടു കൊച്ചുമക്കളുണ്ട്.
സഹോദരർ: പരേതയായ മേരിക്കുട്ടി പാട്ടക്കണ്ടം, അവിഭക്ത ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർ ജോയി വാച്ചാച്ചിറ, കുഞ്ഞുഞ്ഞമ്മ ചെറിയത്തിൽ, ജോപ്പൻ, എൽസമ്മ ചാലുങ്കൽ, ലിസി പള്ളാത്തടം, ഫോമാ മുൻ പ്രസിഡണ്ടും ഇപ്പോൾ ജുഡീഷ്യൽ കൗൺസിൽ ചെയർമാനുമായ ബെന്നി വാച്ചാച്ചിറ.
പൊതുദർശനം വ്യാഴാഴ്ച്ച; സംസ്കാരം വെള്ളി
ജോസഫ് വാച്ചാച്ചിറയുടെ (കുഞ്ഞൂഞ്ഞുകുട്ടി – 79) സംസ്ക്കാര ചടങ്ങുകൾ ബെൻസൻ വിൽ സേക്രട്ട് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ നവംബർ 7, 8 (വ്യാഴം , വെള്ളി) തീയതികളിൽ നടത്തപ്പെടും.
നവംബർ 7-ാം തീയതി വ്യാഴാഴ്ച്ച വൈകുന്നേരം 5 മണി മുതൽ 9 മണി വരെ പൊതുദർശനം.
നവംബർ 8-ാം തീയതി വെള്ളിയാഴ്ച്ച രാവിലെ 8:30 മുതൽ 10 മണി വരെ പൊതുദർശനം. തുടർന്ന് ദിവ്യബലിക്കും പ്രാർത്ഥനാ ശുശ്രൂഷകൾക്കും ശേഷം ഹിൽ സൈഡിലുള്ള ക്യൂൻ ഓഫ് ഹെവൻ സെമിത്തേരിയിൽ സംസ്ക്കാരം.