പി പി ചെറിയാൻ
ഹൂസ്റ്റൺ: ജെയിംസ് പി ജോർജ് (76)ഹൂസ്റ്റണിൽ അന്തരിച്ചു. പരേതരായ കടമ്പനാട് പ്ലാവിള പുത്തൻ വീട്ടിൽ പി.ഐ ജോർജ് ,പെണ്ണമ്മ ജോർജ് ദമ്പതികളുടെ മകനാണ്.
1972-ൽ, അമേരിക്കയിലേക്ക് കുടിയേറി. ഡാളസിൽ കുറച്ചുകാലം താമസിച്ച ശേഷം, 1975-ൽ ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കി. ഹൂസ്റ്റണിലെ ഐപിസി ചർച്ചിൻ്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു. അതിൻ്റെ സ്ഥാപനത്തിലും വളർച്ചയിലും വലിയ പങ്ക് വഹിച്ചു. ദൈവത്തെയും സമൂഹത്തെയും സേവിക്കുന്നതിനുള്ള അഭിനിവേശം അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും പ്രകടമായിരുന്നു.
ഭാര്യ കൊട്ടാരക്കര പനവേലിൽ വീട്ടിൽ മേരിക്കുട്ടി
മക്കൾ: ജേസൺ ജോർജ്, ജെൻസി ആൻ്റണി
മരുമക്കൾ: ആൻഡ്രൂ ആൻ്റണി; ഗ്രേസ് ജോർജ്;
പേരക്കുട്ടികൾ ബെല്ല, മാഡിസൺ, കാലേബ്, ടെയ്ലർ
സഹോദരങ്ങൾ: ലീലാമ്മ ജേക്കബ്- സാം ജേക്കബ് (കാലിഫോർണിയ); മറിയാമ്മ സാം-സാം കുഞ്ഞു (ഡാളസ്); ഡാർലിം ബോബൻ- ഉണ്ണുണ്ണി (ഡാലസ്); ജോസ് പി ജോർജ്- മറിയാമ്മ ജോർജ് (ഹൂസ്റ്റൺ); എലിസബത്ത് ചെമ്പനാൽ -ജോർജ് ചെമ്പനാൽ (ഡാലസ്)
പൊതുദർശനം :നവംബർ 22. 6:30 PM - 9:00 PM (CT): ഹെബ്രോൺ ഐ.പി.സി, 4660 സൗത്ത് സാം ഹ്യൂസ്റ്റൺ പാർക്ക്വേ ഈസ്റ്റ്, ഹൂസ്റ്റൺ, TX 77048
സംസ്കാര ശുശ്രുഷ: നവംബർ 23, രാവിലെ 9:00 AM - 11:30 AM (CT) ഹെബ്രോൺ ഐ.പി.സി
4660 സൗത്ത് സാം ഹ്യൂസ്റ്റൺ പാർക്ക്വേ ഈസ്റ്റ്
തുടർന്ന് സൗത്ത് പാർക്ക് ഫ്യൂണറൽ സിമിട്രിയിൽ സംസ്കാരം
കൂടുതൽ വിവരങ്ങൾക്കു ജോസ് പി ജോർജ് (ഹൂസ്റ്റൺ) 832 754 9204.