ചിക്കാഗോ: ആദ്യകാല മലയാളികളിൽ ഒരാളായ കുഴിക്കാല മാവുനിൽക്കുന്നതിൽ എബ്രഹാം മത്തായി (ജോയി 85) ചിക്കാഗോയിക്കടുത്തുള്ള കാങ്കക്കിയിൽ അന്തരിച്ചു . 1959ലാണ് ചിക്കാഗോയിൽ എത്തിച്ചേർന്നത്.
ഭാര്യ പരേതയായ സാറാമ്മ മത്തായി മേപ്രാൽ പ്ലാമൂട്ടിൽ കുടുംബാംഗമാണ്.
മക്കൾ സാജി മത്തായി, ജോയിസ് മത്തായി, ടോം മത്തായി. ലിബി മത്തായി മരുമകളാണ്. നോഹ, മൈക്ക എന്നിവരാണ് കൊച്ചുമക്കൾ.
ശവസംസ്കാര ശുശ്രൂഷകൾ കാങ്കക്കിയിലുള്ള നാസറയൻ ചർച്ചിന്റെ നേതൃത്വത്തിൽ നവംബർ 29, 30 തീയതികളിൽ (വെള്ളിയും ശനിയും) ആയി നടത്തപ്പെടും.